അമേരിക്കയിലെ ഹൂസ്റ്റണില്‍ കുടിയേറിയ മാറിക സെന്റ് ആന്റണീസ് ഇടവകക്കാരുടെ കുടുംബ കൂട്ടായ്മയായ 'ഫ്രറ്റേണിറ്റി' ജനുവരി 22 ശനിയാഴ്ച ഉദ്ഘാടനം ചെയ്യപ്പെടുകയുണ്ടായി. ലേക്ക് ഒളിമ്പിയായിലുള്ള സ്റ്റീഫന്‍ എരുമേലിക്കര (ലാലന്‍) യുടെ വസതിയില്‍ ഇദംപ്രഥമമായി കൂടിയ യോഗത്തില്‍ ടോം വിരിപ്പന്‍, ജോണ്‍ മ്യാല്‍ക്കരപ്പുറം, കുഞ്ഞുമോന്‍ ഇല്ലിക്കാട്ടില്‍, ജോണ്‍സണ്‍ കുറ്റിക്കാട്ടുങ്കര, നോയല്‍ പാടത്ത്, സന്തീപ് ജോണ്‍, സ്വരൂപ് മ്യാല്‍ക്കരപ്പുറം തുടങ്ങിയവര്‍ ഭാവിപരിപാടി കരുപ്പിടിപ്പിക്കാനുള്ള ചര്‍ച്ചയില്‍ പങ്കെടുത്തു. വിശുദ്ധ് ഗ്രന്ഥത്തിലെ പുറപ്പാടിന്റെ സ്മരണകളാണ് ഈ യോഗത്തില്‍ അനുഭവേദ്യമായതെന്നും, ഒരേ സംസ്ക്കാരത്തിലും കാലാവസ്ഥയിലും ജനിച്ചുവളര്‍ന്നവരുടെ ഈ കൂട്ടായ്മ ഭാവിതലമുറയ്ക്ക് തങ്ങളുടെ വേരുകള്‍ സ്വായത്തമാക്കുവാന്‍ സഹായിക്കുമെന്നും ജോണ്‍ മ്യാല്‍ക്കരപ്പുറം അഭിപ്രായപ്പെട്ടു. മൂന്നുമാസത്തിലൊരിക്കല്‍ കുടുംബ ഫെലോഷിപ്പ് പ്രാര്‍ത്ഥന, വര്‍ഷത്തില്‍ ഒരു പിക്നിക്, ക്യാമ്പിംഗ് തുടങ്ങി അംഗങ്ങള്‍ക്കുള്ള സഹായപദ്ധതികളും കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ കുടുംബ കൂട്ടായ്മക്ക് 'ഫ്രറ്റേണിറ്റി' എന്ന് ഓമനപ്പേരിടുവാനും യോഗം തീരുമാനിച്ചു.
ടോം വിരിപ്പന്‍ |