പീഡാ നുഭവത്തിന്റെ അവിസ്മരണീയ മുഹൂര്‍ത്തങ്ങളുമായി ഷിക്കാഗോയില്‍ "പാഷന്‍ പ്ലേ"

posted Apr 5, 2011, 3:58 PM by Anil Mattathikunnel   [ updated Apr 5, 2011, 10:57 PM by Saju Kannampally ]

ചിക്കാഗോ: സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവകയില്‍ 'ദി പാഷന്‍ ഓഫ് ക്രൈസ്റ് ഷോ' അരങ്ങേറി. യേശുക്രിസ്തുവിന്റെ പീഢാനുഭവ ചരിത്രങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഈ ഷോ കാണികള്‍ക്ക് പുതിയൊരു അനുഭവമായി. ഷോയുടെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചത് സിസിലിയ ജബ്ലോന്‍സ്ക ആയിരുന്നു.  അമേരിക്കയിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തീയേറ്റര്‍ ഗ്രൂപ്പാണ് ഈ ഷോ അവതരിപ്പിച്ചത്. വികാരി മോണ്‍. എബ്രഹാം മുത്തോലത്ത്, ഫാ. സജി പിണര്‍ക്കയില്‍, റോയി കണ്ണോത്തറ, സണ്ണി ആക്കാത്തറ, ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, സണ്ണി മുത്തോലത്ത്, ഫിലിപ്പ് കണ്ണോത്തറ, അലക്സ് കണ്ണച്ചാംപറമ്പില്‍ തുടങ്ങിയവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ജോസ് കണിയാലിComments