പിതാക്കന്മാരുടെ അനുസ്മരണവും കെ.സി.എസിന്റെ പ്രവര്‍ത്തനോദ്ഘാടനവും ജനുവരി 29 ശനിയാഴ്ച

posted Jan 25, 2011, 8:46 PM by Saju Kannampally   [ updated Jan 27, 2011, 11:10 AM ]
ക്നാനായ സമുദായത്തിലെ ദിവംഗതരായ മാക്കീല്‍ പിതാവിന്റെയും, ചൂളപ്പറമ്പില്‍ പിതാവിന്റെയും, തറയില്‍ പിതാവിന്റെയും ഓര്‍മ്മ ആചരണവും കെ.സി.എസിന്റെ 16-ാമത് ഭരണസമിതിയുടെ പ്രവര്‍ത്തനോദ്ഘാടനവും വിപുലമായ രീതിയില്‍ 29-ം തീയതി ശനിയാഴ്ച വൈകിട്ട് 6.30 ന് കമ്മ്യൂണിറ്റി സെന്ററില്‍വച്ച് നടത്തപ്പെടുന്നു. കെ.സി.എസിന്റെ എല്ലാ പോഷകസംഘടനകളുടെയും നേതൃത്വത്തില്‍ കുട്ടികളുടെയും യുവജനങ്ങളുടെയും മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ നടത്തപ്പെടുന്നതാണ്. കെ.സി.എസിന്റെ മുന്‍ പതിനഞ്ച് എക് സിക്യൂട്ടീവ് കമ്മറ്റിയുടെയും എല്ലാ പോഷകസംഘടനകളുടെയും പങ്കാളിത്തത്തോടെ നടത്തുന്ന പ്രവര്‍ത്തനോദ്ഘാടന പരിപാടിയിലേക്കും അനുസ്മരണ സമ്മേളനത്തിലേയ്ക്കും സ്നേഹവിരുന്നിലേക്കും മുഴുവന്‍ കെ.സി.എസ്. അംഗങ്ങളെയും കുടുംബസമേതം കമ്മ്യൂണിറ്റി സെന്ററിലേക്ക് സാദരം ക്ഷണിക്കുന്നു.
 
Comments