മാഞ്ചസ്റ്റര്‍:യു കെ യിലുള്ള ഏറ്റുമാനൂര്‍ നിവാസികളുടെ പ്രധമ സഗമം അവിസ്‌മരണീയമായി.സഹപാഠികളേയും സ്വന്തം നാട്ടുകാരേയും നാളുകല്‍ക്ക് ശേഷം കണ്ടതിന്റെ സന്തോഷം എല്ലാവരും പങ്കുവെച്ചു.നാട്ടില്‍ നിന്നും മക്കളെ കാണാനെത്തിയ മാതാപിതാക്കള്‍ നടത്തിയ പ്രാര്‍ത്ഥനയോടെ പരിപാടികള്‍ ആരംഭിച്ചു.കുട്ടികളുടേയും മുതിര്‍ന്നവരുടെയും കലാപരിപാടികളും വിനോദമല്‍സരങ്ങളും പരിപാടികള്‍ക്ക് കൊഴുപ്പേകി.ഇടക്ക് കേക്ക് മുറിച്ച് മധുരവും പങ്കുവെച്ചു.ഉച്ചക്ക് വിഭവ സമൃധമായ സദ്യയും ഉണ്ടായിരുന്നു.വീണ്ടും2010 ജൂലായ് 10 ന് ബര്‍മിങ്ങ്‌ഹമില്‍ കൂടാന്‍ തീരുമാനിച്ച് എല്ലാവരും പിരിഞ്ഞു. പരിപാടികള്‍ക്ക് സാബു തെക്കേപറമ്പില്‍,സ്റ്റാന്‍ലി ചിറ്റക്കട്ട്,ജൊര്‍ജ് അഴകുളത്തില്‍,ടോമി കോതാലടിയില്‍ എന്നിവര്‍ ചുക്കാന്‍ പിടിച്ചു. സ്റ്റാന്‍ലി ചിറ്റക്കട്ട്, ടോമി കോതാലടിയില്‍ |