പ്രശസ്ത സിനിമാതാരം ജയറാം ഓസ്ട്രേലിയ സന്ദര്‍ശിക്കുന്നു

posted Nov 25, 2010, 10:58 PM by Knanaya Voice
മെല്‍ബണ്‍: മലയാള സിനിമയിലെ ജനപ്രിയനായകന്‍ ജയറാമിന്റെ നേതൃത്വത്തില്‍ലുള്ള സംഘം 2011 ഏപ്രില്‍ ആദ്യവാരം ഓസ്ട്രേലിയായിലെ വിവിധ സ്ഥലങ്ങളില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുമെന്ന് കോര്‍ഡിനേറ്റര്‍ അനില്‍ ചലച്ചിത്ര അറിയിച്ചു. ജയറാമിനെ കൂടാതെ പാര്‍വ്വതി, മകന്‍ കാളിദാസന്‍, ഐഡിയാ സ്റാര്‍ സിംഗര്‍ ജേതാവ് ജോബി, സിനിമാല അംഗങ്ങള്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് ഓസ്ട്രേലിയായില്‍ പര്യടനം നടത്തുന്നത്. ഓസ്ട്രേലിയായിലെ മറ്റ് സ്ഥലങ്ങളില്‍ പരിപാടികള്‍ നടത്തുവാന്‍ താല്പര്യമുള്ളവര്‍ അനില്‍ ചലച്ചിത്ര 0402567431, ജോ കിടങ്ങന്‍ 0432608959, സുനില്‍ ഫിലിപ്പ് 0433211444, ഈ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് അറിയിച്ചു.

റെജി പാറയ്ക്കല്‍

 

Comments