കവന്‍ട്രി: പ്രഥമ യൂറോപ്യന്‍ ക്‌നാനായ സംഗമത്തിനു തിരശ്ശീല വീണു. ജൂലൈ 25നു രാവിലെ പത്തിനു ക്‌നായിത്തൊമ്മന്‍ നഗറില്‍ആര്‍ച്ച് ബിഷപ് ആയൂബ് മോര്‍ സിðവാനോസ് വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. തുടര്‍óു വിശിഷ്‌ടാതിഥികളെ ക്‌നായിത്തൊമ്മന്‍ നഗറിലേക്കു സ്വീകരിച്ചു.
തുടര്‍ന്നു നടന്ന സമ്മേളനത്തില് സില്‍വാനോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു. വി.വി. നാരായണന്‍ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തു. ഫാ. കെ.ഒ. ജോസഫ് കളത്രാമണ്ണില്‍, ഫാ. കെ.പി. ജേക്കബ് മണ്ണുംപുറത്ത്, ഫാ. ഡോ. തോമസ് ജേക്കബ് മണിമല, ഫാ. ജോമോന്‍ പുന്നൂസ് കൊച്ചുപറമ്പില്‍, ഫാ. സജി ഏബ്രഹാം, അനില്‍തോമസ്, അപ്പു മണലിത്തറ, ജിനോ ഏബ്രഹാം, മോന്‍സി ഏബ്രഹാം, ജോസഫ് ഇടിക്കുള, തോമസ് ചാക്കോ, ഡോ. രാജു ഏബ്രഹാം, ഷിനു പുന്നൂസ് എന്നിവര്‍ ആശംസകള്‍നേര്‍ന്നു.
മാര്‍ഗംകളി ഉള്‍പ്പെടെ വിവിധ കലാപരിപാടികളും സംഘടിപ്പിച്ചിരുന്നു. അറുനൂറില്‍പ്പരം പ്രതിനിധികള്‍സമ്മേളനത്തില്‍പങ്കെടുത്തു. ബര്‍മിങ്ങാം സെന്റ് സൈമണ്‍സ് പള്ളിയുടെ നേതൃത്വത്തിലായിരുന്നു സംഗമം. അടുത്ത സമ്മേളനം മാôസ്റ്റര്‍ സെന്റ് ജോര്‍ജ് പള്ളിയില്‍നടത്താനും തീരുമാനിച്ചു.
ഫാ.സജി എബ്രഹാം |