ചിക്കാഗോയിലെ ഏറ്റവും നല്ല മലയാളി കര്‍ഷകനെ തെരഞ്ഞെടുക്കുന്നതിനായി പ്രവാസി കേരളാ കോണ്‍ഗ്രസ് നടപ്പിലാക്കുന്ന ഇ.ജോണ്‍ ജേക്കബ് മെമ്മോറിയല്‍ കര്‍ഷകശ്രി അവാര്‍ഡിനുവേണ്ടി നിരവധിപേര്‍ രജിസ്റര്‍ ചെയ്തു കഴിഞ്ഞു. കര്‍ഷക നേതാവും കേരളാ കോണ്‍ഗ്രസ് സ്ഥാപക നേതാവുമായ ഇ.ജോണ്‍ ജേക്കബിന്റെ സ്മരണാര്‍ത്ഥമാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ട്രോഫിയും പ്രശംസാപത്രവും കാഷ് അവാര്‍ഡും ഉള്‍പ്പെട്ടതാണ് പുരസ്കാരം. ഏറ്റവും നല്ല പത്ത് കര്‍ഷകര്‍ക്ക് പ്രോത്സാഹന സമ്മാനവും നല്കും.ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി നിരവധി മലയാളി കുടുംബങ്ങളില്‍ വേനല്‍ക്കാല കൃഷി തോട്ടങ്ങള്‍ ഉണ്ട്. കോട്ടയം ജില്ലയിലെ ഏറ്റവും നല്ല മല്‍സ്യകര്‍ഷകനുളള കേരള സംസ്ഥാന ഗവണ്‍മെന്റിന്റെ അവാര്‍ഡിന് അര്‍ഹനായ ജോയി ചെമ്മാച്ചേല്‍ അധ്യക്ഷനായുളള അഞ്ചംഗ ജൂറി കമ്മറ്റിയാണ് കൃഷി തോട്ടങ്ങള്‍ സന്ദര്‍ശിച്ച് ഏറ്റവും നല്ല കര്‍ഷകരെ തെരഞ്ഞെടുക്കുന്നത്.കൃഷി തോട്ട സന്ദര്‍ശനത്തിന്റെ ഔപചാരീകമായ ഉദ്ഘാടനം കേരളാകോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മോന്‍സ് ജോസഫ് എം.എല്‍.എ.നിര്‍വ്വഹിച്ചു. ജോയി ചെമ്മാച്ചേലിന്റെ നേതൃത്വത്തിലുളള ജഡ്ജിംഗ് കമ്മറ്റിയും പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹികളായ ജയ്ബു കുളങ്ങര, സണ്ണി വളളിക്കളം, സജി പുതൃക്കയില്‍, ബിജി.സി.മാണി, സ്റീഫന്‍ കിഴക്കേകൂറ്റ്, ജോര്‍ജ് തോട്ടപ്പുറം എന്നിവരും ആദ്യ കൃഷി തോട്ട സന്ദര്‍ശനത്തില്‍ പങ്കെടുത്തു. മാത്യു മതിരമ്പുഴയുടെ കൃഷി കോട്ടത്തില്‍ നിന്നുമാണ് ജഡ്ജിംഗ് ആരംഭിച്ചത്. പ്രവാസി കര്‍ഷകശ്രി അവാര്‍ഡ് മല്‍സരത്തില്‍ ഇനിയും പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ പേര് രജിസ്റര്‍ ചെയ്യണമെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് പ്രസിഡണ്ട് ജയ്ബു കുളങ്ങരയും വര്‍ക്കിംഗ് പ്രസിഡണ്ട് സണ്ണി വളളിക്കളവും അറിയിച്ചു.
സജി പുതൃക്കയില്‍ |