പ്രവാസി കര്‍ഷകശ്രീ അവാര്‍ഡ് ജയിംസ് കൊശക്കൂഴിക്ക്

posted Sep 18, 2010, 2:19 AM by Knanaya Voice   [ updated Sep 28, 2010, 9:12 AM by Anil Mattathikunnel ]

ചിക്കാഗോ: പ്രവാസി കേരളാകോണ്‍ഗ്രസ് ചിക്കാഗോ യൂണീറ്റിന്റെ ആഭിമുഖ്യത്തില്‍ ഏര്‍പ്പെടുത്തിയ പ്രഥമ പ്രവാസി കര്‍ഷകശ്രീ അവാര്‍ഡിന്  ജയിംസ് കൊശക്കുഴി  അര്‍ഹനായി .കേരളാ കോണ്‍ഗ്രസ്  സ്ഥാപക നേതാവും കര്‍ഷക നേതാവും ആയിരുന്ന ഇ.ജോണ്‍ ജേക്കബിന്റെ സ്മരണാര്‍ത്ഥം ഏര്‍പ്പെടുത്തിയിരിക്കുന്ന അവാര്‍ഡിന് അര്‍ഹനായ ജയിംസ് കൊശക്കുഴിക്ക്   ട്രോഫിയും  പ്രശംസാപത്രവും  കാഷ് അവാര്‍ഡും ലഭിക്കുന്നതായിരിക്കും.ചിക്കാഗോയിലും പരിസരപ്രദേശങ്ങളിലുമായി  രജിസ്റര്‍ ചെയ്ത 60 മലയാളി കര്‍ഷകരില്‍ നിന്നുമാണ്  ജയിംസ് കൊശക്കുഴിയെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. കോട്ടയം ജില്ലയിലെ ഏറ്റവും നല്ല മത്സ്യകര്‍ഷകനുളള അവാര്‍ഡിന് അര്‍ഹനായ ജോയി ചെമ്മാച്ചലിന്റെ നേതൃത്വത്തിവുളള അംഗത്വം ജൂറികമ്മറ്റിക്കും ജയ്ബു കുളങ്ങര പ്രസിഡന്റും സണ്ണി വളളിക്കളം വര്‍ക്കിംഗ് പ്രസിഡന്റും ആയുളള പ്രവാസി കേരളാ കോണ്‍ഗ്രസ് എക്സിക്യുട്ടീവ് കമ്മറ്റിയും സംയുക്തമായി രജിസ്റര്‍ ചെയ്യപ്പെട്ട അറുപതോളം കൃഷി തോട്ടങ്ങള്‍ കഴിഞ്ഞ രണ്ടുമാസക്കാലമായി സന്ദര്‍ശിച്ച ശേഷമാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.


അത്യന്തം ആകാംഷ നിറഞ്ഞു നിന്ന കര്‍ഷകശ്രി അവാര്‍ഡിനായി തെരഞ്ഞെടുക്കപ്പെട്ട ജയിംസ് കൊശക്കുഴി ചിക്കാഗോയുടെ പടിഞ്ഞാറന്‍ സബേര്‍ബായ കരോള്‍ സ്ട്രീം നിവാസിയാണ്.എല്ലാ ഇനം കാര്‍ഷികവിളകള്‍ക്കും തുല്യപ്രാധാന്യം നല്കിക്കൊണ്ട് ജൈവവളം സ്വന്തമായി നിര്‍മ്മിച്ചും മഴവെളള സംഭരണിയില്‍ നിന്നും  ഉറവയില്‍ നിന്നും ജലം സംഭരിച്ചും ഇലകള്‍ ചാരമാക്കി വളമായി ഉപയോഗിച്ചു വരുന്നത് വിശാലമായ കൃഷി തോട്ടത്തില്‍ ഉപയോഗിച്ചും ഉളള അത്യാധുനിക കൃഷിരീതിയാണ് ജെയിംസ് തന്റെ വിശാലമായ കൃഷിതോട്ടത്തില്‍ ഉപയോഗിച്ചു വരുന്നത്. കുടുംബാംഗങ്ങള്‍ എല്ലാവരും എല്ലാ ദിവസവും  വൈകുന്നേരങ്ങളില്‍ കൃഷി തോട്ടത്തില്‍  സഹായിക്കുന്നതും ജയിംസിന്റെ കൃഷിക്ക്  ഉത്തേജനമാണ്.
കര്‍ഷകശ്രീ മത്സരത്തില്‍ രണ്ടാം സ്ഥാനം നേടിയത് ചന്ദര്‍പിളളയും മൂന്നാം സ്ഥാനം നേടിയത് ദാനിയേലുമാണ്.ജേക്കബ് പുല്ലാപ്പളളി നാലാം സ്ഥാനവും റോസ് മേരി  മുല്ലപ്പളലി മത്സരത്തില്‍ അഞ്ചാം സ്ഥാനവും നേടുകയുണ്ടായി.മത്സരത്തില്‍ ചിക്കാഗോയിലെ നിരവധി കര്‍ഷകര്‍ രജിസ്റര്‍ ചെയ്തിരുന്നതിനാല്‍ ഓരോ വിഭാഗത്തിലും പ്രാവിണ്യം പ്രകടിപ്പിച്ച കര്‍ഷകര്‍ക്ക് പ്രത്യേക പ്രോത്സാഹന സമ്മാനവും പ്രവാസി കേരളാ കോണ്‍ഗ്രസ്  പ്രഖ്യാപിച്ചിരിക്കുകയാണ്.ഏറ്റവും നല്ല പയര്‍ കൃഷിക്ക്  മാത്യുമാതിരമ്പുഴയും,ഏറ്റവും നല്ല മുന്തിരി കൃഷിക്ക്  സ്റീഫന്‍ ചൊളളമ്പേലിനുമാണ് പ്രോത്സാഹന സമ്മാനം.ഏറ്റവും നല്ല പാവല്‍ കൃഷിക്ക്  ജോര്‍ജ്ജ് കൊട്ടകൊമ്പിലും ,ഏറ്റവും നല്ല പടവലകൃഷിക്ക്  ജോസ് ചാമക്കാലായും സമ്മാനം നേടിയെടുത്തു. ഏറ്റവും നല്ല തക്കാളി കര്‍ഷകനായി യാക്കൂബിന് ആണ് പ്രാത്സാഹന സമ്മാനെ ലഭിച്ചത്.
വേനല്‍ക്കാല കൃഷിയില്‍ പ്രാവിണ്യം നേടിയവര്‍ക്കുളള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചിരിക്കുന്നത്  ഷാലി തോമസിനും അലക്സ് പായിക്കാടിനും ആണ്. മികച്ച കര്‍ഷകര്‍ക്കുളള അവാര്‍ഡ് നവംബര്‍ മാസത്തില്‍ ചിക്കാഗോയില്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന കര്‍ഷകസംഗമത്തില്‍  വച്ച് വിതരണം  ചെയ്യുന്നതാണ്.അനുകൂലമായ വേനല്‍ക്കാല കാലാവസ്ഥ പൂര്‍ണ്ണമായും ഉപയോഗപ്പെടുത്തികൊണ്ട് ചിക്കാഗോയിലെ മലയാളികര്‍ഷകര്‍ നടത്തുന്ന മനോഹരമായ കൃഷിക്ക് എല്ലാവിധ പിന്തുണയും പ്രോത്സാഹനവും നല്‍കുന്നതായി ജൂറി ചെയര്‍മാന്‍ ജോയി ചെമ്മാച്ചേലും പ്രവാസി കേരളാകോണ്‍ഗ്രസ് പ്രസിഡന്റ് ജയ്ബു കുളങ്ങരയും വര്‍ക്കിംഗ് പ്രസിഡണ്ട് സണ്ണി വളളിക്കളവും ജനറല്‍ സെക്രട്ടറി സജി പൂതൃക്കയിലും അറിയിച്ചു.


സജി പൂതൃക്കയില്‍

Comments