പ്രവാസി കര്‍ഷകശ്രീയെ തെരഞ്ഞെടുക്കുന്നു

posted Jul 31, 2010, 12:12 AM by Knanaya Voice   [ updated Jul 31, 2010, 11:05 AM by Saju Kannampally ]

ചിക്കാഗോ: കേരളാ കോണ്‍ഗ്രസ്‌ സ്ഥാപക നേതാവും കേരളത്തിലെ ആയിരക്കണക്കിന്‌ കര്‍ഷകരുടെ നേതാവുമായിരുന്ന ഇ.ജോണ്‍ ജേക്കബിന്റെ സ്‌മരണ നിലനിര്‍ത്തുന്നതിനായി പ്രവാസി കേരളാ കോണ്‍ഗ്രസ്‌ ചിക്കാഗോ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പ്രവാസി കര്‍ഷകശ്രീയെ തെരെഞ്ഞെടുക്കുന്നു. ചിക്കാഗോയിലും പരിസര പ്രദേശങ്ങളിലുമുളള ഏറ്റവും നല്ല കൃഷി തോട്ടത്തിന്‌ ഉടമയായ മലയാളി കര്‍ഷകനെയാണ്‌ ഇ.ജോണ്‍ ജേക്കബ്‌ മെമ്മോറിയര്‍ അവാര്‍ഡിനായി തെരെഞ്ഞെടുക്കുന്നത്‌. ട്രോഫിയും കാഷ്‌ അവാര്‍ഡും ആണ്‌ സമ്മാനമായി ലഭിക്കുന്നത്‌. സെപ്‌തംബറില്‍ ചിക്കാഗോയില്‍ വച്ച്‌ നടക്കുന്ന ചടങ്ങില്‍ വച്ച്‌ അവാര്‍ഡ്‌ വിതരണം ചെയ്യുന്നതായിരിക്കും. കൃഷി മേഖലയുമായി ജഡ്‌ജിംഗ്‌ കമ്മറ്റിയായിരിക്കും കൃഷി തോട്ടങ്ങള്‍ സന്ദര്‍ശിച്ച്‌ മികച്ച കര്‍ഷകനെ തെരഞ്ഞെടുക്കുന്നത്‌. കര്‍ഷകശ്രീ അവാര്‍ഡ്‌ മല്‍സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ചിക്കാഗോയിലെ കേരളീയരായ കര്‍ഷകര്‍ ആഗസ്റ്റ്‌ 31 – ന്‌  മുമ്പായി താഴെപ്പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുക. ജയ്‌ബു കുളങ്ങര (312)-718-6337,സണ്ണി വളളിക്കളം (847)-722-–7598, സജി പുതൃക്കയില്‍ (847)293–9409.
 
സജി പുതൃക്കയില്‍
Comments