പ്രവാസി കേരളാ കോണ്‍ഗ്രസ് ആഹ്ലാദം പ്രകടിപ്പിച്ചു

posted Oct 28, 2010, 9:41 AM by Saju Kannampally

ഷിക്കാഗോ: കേരളത്തിലെ ത്രിതല പഞ്ചായത്തുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ ഐക്യജനാധിപത്യമുന്നണി നേടിയെടുത്ത വിജയത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഷിക്കാഗോ യൂണിറ്റ് ആഹ്ലാദം പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പ് ഫലം വീക്ഷിക്കാനും വിലയിരുത്താനും, വിജയിച്ച സാരഥികളെ അഭിനന്ദിക്കാനുമായി ഷിക്കാഗോയില്‍ ചേര്‍ന്ന പ്രവാസി കേരളാ കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് യോഗത്തിലാണ് യുഡിഎഫ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചത്.

പ്രസിഡന്റ് ജെയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹികളായ സണ്ണി വള്ളിക്കളം, സജി പുതൃക്കയില്‍, സ്റ്റീഫന്‍ കിഴക്കേക്കുറ്റ്, ബിജി സി. മാണി, ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഷിക്കാഗോ യുഡിഎഫ് കണ്‍വീനര്‍ ഫ്രാന്‍സീസ് കിഴക്കേക്കുറ്റ്, ചെയര്‍മാന്‍ ഡോ. സാല്‍ബി ചേന്നോത്ത് എന്നിവര്‍ യോഗത്തില്‍ സന്നിഹിതരായിരുന്നു.

മധ്യകേരളത്തില്‍ യുഡിഎഫ് നേടിയെടുത്തിരിക്കുന്ന വിജയം കേരളാ കോണ്‍ഗ്രസിനെ കേരള രാഷ്ട്രീയത്തിലെ പ്രബലകക്ഷിയായി മാറ്റിയിരിക്കുകയാണെന്ന് യോഗം വിലയിരുത്തി.

 സജി പുതൃക്കയില്‍ 
Comments