മെല്‍ബണ്‍: കേരളാ രാഷട്രീയത്തിലെ കിങ്ങ് മേക്കറും യു. ഡി. എഫ്. ന്റെ സ്ഥാപകനും ആയ ശ്രീ. കെ. കരുണാകരന്റെ നിര്യാണത്തില്‍ മെല്‍ബണിലെ പ്രവാസ്സി കേരളാ കോണ്‍ഗ്രസ്സ് അനുശോചനം രേഖപ്പെടുത്തി. കേരളാ കോണ്‍ഗ്രസ്സ് നേതാവ് കെ. എം. മാണിയും കെ. കരുണാകരനും യു. ഡി. എഫ്. നെ ശക്തിപ്പെടുത്തുവാന്‍ നടത്തിയ ധീരമായ പ്രവര്‍ത്തനങ്ങളെ കമ്മറ്റി അനുസ്മരിച്ചു. കേരളത്തിന്റെ വികസനത്തിനുവേണ്ടി വാദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ നേതാവ് ആയിരുന്നു കെ. കരുണാകരന്‍ എന്ന് കമ്മറ്റി വിലയിരുത്തി. പ്രസിഡന്റ് സെബാസ്റ്റ്യന്‍ ജേക്കബ് അദ്ധ്യക്ഷത വഹിച്ച അനുശോചന യോഗത്തില്‍ സെക്രട്ടറി തോമസ് വാതപ്പള്ളി അനുശോചനപ്രമേയം അവതരിപ്പിച്ചു. പ്രവാസ്സി കേരളാ കോണ്‍ഗ്രസ്സ് ഓസ്ട്രേലിയ പ്രസിഡന്റ് റെജി പാറയ്ക്കല്‍, സിറിയക് തോമസ്, അലക്സ് കുന്നത്ത്, സാബു ജോസ്, സജി മുണ്ടയ്ക്കല്‍, ജോസഫ് വരിക്കമാന്‍തൊട്ടി, ഫിലിപ്പ് തയ്യില്‍, കിഷോര്‍ ജോസ്സ്, ബേബി സിറിയക്, സജി ഇല്ലപ്പറമ്പന്‍, പ്രദീപ് വലിയപറമ്പില്‍, ജോബി ചിങ്ങവനം എന്നിവര്‍ അനുശോചനയോഗത്തില്‍ പങ്കെടുത്തു.
റെജി പാറയ്ക്കല്‍ |