ചിക്കാഗോ: പ്രവാസി കേരളാകോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് പുന: സംഘടിപ്പിച്ചു. കേരളാ കോണ്‍ഗ്രസ് മാണിഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ച് ഒറ്റക്കക്ഷി ആയ സാഹചര്യത്തിലാണ് ഇരുസംഘടനകളിലെയും ഭാരവാഹികളെ ഉള്‍പ്പെടുത്തി ചിക്കാഗോയൂണിറ്റ് പുന. സംഘടിപ്പിച്ചത്.സംഘടനയുടെ പ്രസിഡണ്ട് ആയി ജയ്ബു കുളങ്ങരയും ജനറല്‍ സെക്രട്ടറി ആയി സജി പുതൃക്കയിലും തുടരും.സണ്ണി വളളിക്കളം ആയിരിക്കും സംഘടനയുടെ പുതിയ വര്‍ക്കിംഗ് പ്രസിഡണ്ട്.ബിജിമാണി ചാലികൊട്ടയില്‍,സ്റീഫന്‍ കിഴക്കേകൂറ്റ്,ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ വൈസ്പ്രസിഡണ്ടുമാരായിരിക്കും.ഷിബു മുളയാനിക്കുന്നേല്‍,സിബി പാറേക്കാട്ട്,തോമസ് കടിയംപളളി,ഷിബു അഗസ്റിന്‍ പോളക്കുളം,മത്യാസ് പുല്ലാപ്പളളി,സിനു പാലക്കാത്തടം എന്നിവരായിരിക്കും പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ സെക്രട്ടറിമാര്‍.ജോസഫ് മുല്ലപ്പളളി ട്രഷററായി തുടരും.പ്രവാസി കേരളാകോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുവാനും നിര്‍ദ്ദേശങ്ങള്‍ നല്കുവാനുമായി 13 അംഗ അഡ്വൈസറി ബോര്‍ഡ് നിലവില്‍ വന്നു.ജോസ് കണിയാലി,ജോസ് കോലടി,പയസ് തോട്ടുകണ്ടം,മാത്തുകുട്ടി ആലുപറമ്പില്‍,ജോയിച്ചന്‍ പുതുക്കളം,ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍,അലക്സ് പായിക്കാട്ട്,ഫ്രാന്‍സീസ് കിഴക്കേകൂറ്റ്,സാജു കണ്ണംപളളി,മാത്യു തട്ടാമറ്റം,ബാബുജി സ്കറിയ,ജോസഫ് കാളാശ്ശേരി,ജോമോണ്‍ തെക്കേപറമ്പില്‍ എന്നിവരായിരിക്കും അഡ്വൈസറി ബോര്‍ഡ് അംഗങ്ങള്‍. കേരളാ കോണ്‍ഗ്രസിന്റെ കഴിഞ്ഞകാല പ്രവര്‍ത്തകരും പുതിയ പ്രവര്‍ത്തകരും ആയ നിരവധിപേര്‍ സംഘടനയില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കുവാന്‍ തയ്യാറായി വരുന്ന സാഹചര്യത്തില്‍ പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ ഐക്യ സമ്മേളനവും കുടുംബസംഗമവും ജൂലൈ പതിനെട്ടാം തീയതിയും പഠനക്യാമ്പ് സെപ്റ്റംബര്‍ മാസത്തിലും നടത്തുവാനും യൂണിറ്റ് എക്സിക്യുട്ടീവ് കമ്മറ്റി തീരുമാനിച്ചു. പ്രവാസി കേരളാ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ അറിയിക്കുവാന്‍ ആഗ്രഹിക്കുന്നവരും ജയ്ബു കുളങ്ങര(312 718 633) സണ്ണി വളളിക്കളം(847 722 7598) എന്നിവരുമായി ബന്ധപ്പെടുക. സജി പുതൃക്കയില്‍ |