ചിക്കാഗോ. പത്രലോകത്തെ കുലപതിയും മലയാള മനോരമയുടെ ചീഫ് എഡിറ്ററുമായ കെ.എം.മാത്യുവിന്റെ നിര്യാണത്തില്‍ പ്രവാസി കേരളാകോണ്‍ഗ്രസ് ചിക്കാഗോ യൂണിറ്റ് അനുശേചനം രേഖപ്പെടുത്തി.അരനൂറ്റാണ്ടിലേറെക്കാലം മാധ്യമലോകത്തിന് മറക്കാനാമാത്ത സംഭാവനകള്‍ നല്കിയ കെ.എം.മാത്യുവിന്റെ നിര്യാണം അക്ഷരകേരളത്തിന് നികത്താനാവാത്ത വിടവാണെന്ന് പ്രവാസി കേരളാ കോണ്‍ഗ്രസ് പ്രസിഡണ്ട് ജയ്ബു കുളങ്ങരയുടെ അധ്യക്ഷതയില്‍ കൂടിയ എക്സിക്യുട്ടീവ് യോഗത്തില്‍ വര്‍ക്കിംഗ് പ്രസിഡണ്ട് സണ്ണി വളളിക്കളം,ബിജി.സി.മാണി,സ്റീഫന്‍ കിഴക്കേക്കൂറ്റ്,ജോര്‍ജ് തോട്ടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സജി പുതൃക്കയില്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.
|