കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ്
പണ്ടാരശ്ശേരിയുമായി നടത്തിയ അഭിമുഖത്തില്‍ പങ്കെടുത്ത ജോസ് കണിയാലി,
ജോര്‍ജ് തോട്ടപ്പുറം, സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍, ജോര്‍ജ്
നെല്ലാമറ്റം എന്നിവരാണ് ചിത്രത്തില്‍. ചിക്കാഗോ: കോട്ടയം അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ച് 2011 ആഗസ്റ് 25 ന് കോട്ടയത്തുവെച്ച് നടത്തപ്പെടുന്ന പ്രവാസി ക്നാനായ സംഗമത്തില്‍ പങ്കെടുക്കുവാനും വിജയിപ്പിക്കുവാനും കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ നോര്ത്തമേരിക്കന് ക്നാനായ സമൂഹത്തെ ആഹ്വാനം ചെയ്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അധിവസിക്കുന്ന ക്നാനായ കുടുംബാംഗങ്ങള്‍ക്ക് അവധിക്കാലം ചെലവഴിക്കുവാനും അടുത്തവര്‍ഷം ആഗസ്റ് 28 ന് നടക്കുന്ന ശതാബ്ദി സമാപനാഘോഷങ്ങളില്‍ പങ്കെടുക്കുവാനും കഴിയത്തക്ക രീതിയിലാണ് പ്രവാസി ക്നാനായ സംഗമം സംഘടിപ്പിച്ചിരിക്കുന്നത്. വടക്കേ അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളില്‍ വളരെ വിജയകരമായി നടത്തപ്പെട്ട ശതാബ്ദി വിദ്യാഭ്യാസ സഹായ പദ്ധതിയുടെ ഫണ്ട് സമാഹരണത്തിനുശേഷം നാട്ടിലേക്ക് മടങ്ങുന്നതിനുമുമ്പ് കോട്ടയം അതിരൂപതാ ശതാബ്ദി പബ്ളിസിറ്റി കമ്മറ്റിയംഗവും കേരളാ എക്സ്പ്രസ് എക്സിക്യൂട്ടീവ് എഡിറ്ററുമായ ജോസ് കണിയാലിക്കനുവദിച്ച 'അഭിമുഖ' ത്തില്‍ സംസാരിക്കുകയായിരുന്നു ബിഷപ്പ്. ഡയസ്ഫറ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് (ഡി.കെ.സി.സി.) വര്‍ക്കിംഗ് കമ്മറ്റി ചെയര്‍മാനും, കെ.സി.സി.എന്‍.എ. പ്രസിഡന്റുമായ ജോര്‍ജ് നെല്ലാമറ്റം, കെ.സി.സി.എന്‍.എ.യില്‍നിന്നുമുള്ള ഡി.കെ.സി.സി. പ്രതിനിധി സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍, ക്നാനായ വോയ്സ് എഡിറ്റര്‍ ജോര്‍ജ് തോട്ടപ്പുറം എന്നിവരും ചര്‍ച്ചകളില്‍ പങ്കെടുത്തു. ഇടയ്ക്കാട്ട് ഫൊറോന കേന്ദ്രമാക്കി രൂപീകരിക്കുന്ന കമ്മിറ്റിയും ഡയസ്ഫറ ക്നാനായ കാത്തലിക് കോണ്‍ഗ്രസുമാണ് (ഡി.കെ.സി.സി.) പ്രവാസി ക്നാനായ സംഗമത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഡി.കെ.സി.സി.യില്‍ വടക്കേ അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്, ഓഷ്യാന തുടങ്ങിയ രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ ഉള്‍പ്പെടുന്നു. ഡി.കെ.സി.സി. വര്‍ക്കിംഗ് കമ്മറ്റിയില്‍ ജോര്‍ജ് നെല്ലാമറ്റം (ചെയര്മാന്), ജോസ് കോട്ടൂര്‍ (വടക്കേ അമേരിക്ക), രാജു ഓരിയില്‍ (മിഡില്‍ ഈസ്റ്), ഐന്‍സ്റീന്‍ വാലയില്‍ (യൂറോപ്പ്), സിറിയക് കല്ലട (ഇറ്റലി), സജിമോന്‍ വരകുകാലായില്‍ (ആസ്ട്രേലിയ) എന്നിവരാണുള്ളത്. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ മോണ്‍. മാത്യു ഇളപ്പാനിക്കലാണ് സ്പിരിച്വല്‍ ഡയറക്ടര്‍. വടക്കേ അമേരിക്ക, മിഡില്‍ ഈസ്റ് എന്നീ രാജ്യങ്ങളില്‍ നിന്നുമുള്ള പ്രതിനിധികളെ ഇതിനോടകം തെരഞ്ഞെടുത്തതായി ചെയര്മാന് ജോര്‍ജ് നെല്ലാമറ്റം പറഞ്ഞു. യൂറോപ്പ്, ഓഷ്യാന രാജ്യങ്ങളില്‍നിന്നുമുള്ള പ്രതിനിധികളെ ഉടന്‍ തന്നെ തെരഞ്ഞെടുക്കുന്നതായിരിക്കും. ആഗസ്റ് 25 ന് നടക്കുന്ന പ്രവാസി ക്നാനായ സംഗമത്തില്‍ സെമിനാര്‍, പൊതുസമ്മേളനം, കള്‍ച്ചറല്‍ പ്രോഗ്രാം തുടങ്ങിയവ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രവാസിസംഗമത്തിന്റെ വിശദവിവരങ്ങള്‍ ഇതിനുവേണ്ടി രൂപീകരിക്കുന്ന കമ്മറ്റിയില്‍ ചര്‍ച്ച ചെയ്തതിനുശേഷം പിന്നീട് പ്രഖ്യാപിക്കുന്നതാണെന്ന് മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ അറിയിച്ചു. 2010 ജൂലൈ 15 നാണ് ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ശതാബ്ദിയാഘോഷങ്ങള്‍ക്ക് തിരിതെളിച്ചത്. ഇപ്പോള്‍ വിവിധ ഫൊറോനകളുടെയും സംഘടനകളുടെയും നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടന്നുവരികയാണ്. വടക്കേ അമേരിക്കന്‍ ക്നാനായ സമൂഹത്തില്‍നിന്നും പരമാവധി പ്രാതിനിധ്യം പ്രവാസി ക്നാനായ സംഗമത്തില്‍ ഉണ്ടായിരിക്കുമെന്ന് ഡി.കെ.സി.സി. നേതാക്കളായ ജോര്‍ജ് നെല്ലാമറ്റം, സിറിയക് ലൂക്കോസ് പുത്തന്‍പുരയില്‍ എന്നിവര്‍ ഉറപ്പുനല്‍കി. ജോസ് കണിയാലി |