ഷിക്കാഗോ: പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം നല്‍കുവാനുള്ള വിജ്ഞാപനം കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്നുള്ള കേന്ദ്ര നിയമ മന്ത്രി വീരപ്പമൊയ്ലിയുടെ പ്രസ്താവന ഷിക്കാഗോ മലയാളി അസോസിയേഷന്‍ സ്വാഗതം ചെയ്തു. പ്രവാസി ഇന്ത്യാക്കാരുടെ ദീര്‍ഘനാളത്തെ കാത്തിരിപ്പാണ് മന്ത്രിയുടെ പ്രസ്താവനയിലൂടെ യാഥാര്‍ത്ഥ്യമാകുന്നത്.
പ്രവാസി ഇന്ത്യക്കാര്‍ക്ക് അതാത് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികളില്‍ വോട്ടര്‍ പട്ടികയില്‍ പേര് രജിസ്റ്റര്‍ ചെയîാന്‍ സംവിധാനവും കേന്ദ്രസര്‍ക്കാര്‍ ചെയîണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. പ്രവാസികാര്യ വകുപ്പും, വിദേശവകുപ്പും, നിയമമന്ത്രാലയവും, തിരഞ്ഞെടുപ്പ് കമ്മീഷനും ഈ കാര്യത്തില്‍ യോജിച്ച് പ്രവര്‍ത്തിക്കണമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറയും, ജനറല്‍ സെക്രട്ടറി ജോര്‍ജ് തോട്ടപ്പുറവും പറഞ്ഞു.
വരുന്ന കേരള നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസി ഇന്ത്യാക്കാര്‍ക്ക് വോട്ടവകാശം വിനിയോഗിക്കാന്‍ സാധിക്കുംവിധം വിജ്ഞാപനം ജനുവരിയില്‍ തന്നെ പ്രഖ്യാപിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. കേരളത്തിന്റെ പൊതുനന്മയെ കരുതി കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഈ കാര്യത്തിലെങ്കിലും രാഷ്ട്രീയ താല്പര്യങ്ങള്‍ മാറ്റിവച്ച് സഹകരിക്കണമെന്ന് ഷിക്കാഗോ മലയാളി അസോസിയേഷന്‍ അഭ്യര്‍ത്ഥിച്ചു.
ജോര്‍ജ് തോട്ടപ്പുറം
|