പുല്‍ക്കൂട് മത്സരം വില്‍സണ്‍ മൂലക്കാടിന് ഒന്നാം സമ്മാനം

posted Jan 24, 2011, 4:05 AM by Knanaya Voice
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവക സംഘടിപ്പിച്ച ഈ വര്‍ഷത്തെ പുല്‍ക്കൂട് മത്സരത്തില്‍ വില്‍സണ്‍ & ജോളി മൂലക്കാട്ട് ഒന്നാം സ്ഥാനത്തിന് അര്‍ഹരായി. രണ്ടാം സമ്മാനം ജോയി & ബീന വട്ടപ്പറമ്പില്‍ കരസഥമാക്കി. പുല്‍ക്കൂടുമത്സരത്തില്‍ ലൈവ് ദൃശ്യങ്ങള്‍ ഒരുക്കിയ ബിജു & ജോളി വെട്ടുപാറപ്പുറം പ്രത്യേക പ്രോത്സാഹന സമ്മാനത്തിന് അര്‍ഹരായി. ഇടവകയുടെ കീഴിലുള്ള 15 വാര്‍ഡുകളില്‍നിന്നുമായി 250 ല്‍പരം കുടുംബങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്. ഇടവക വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്റെയും കരോള്‍ കമ്മറ്റി കോ-ഓര്‍ഡിനേറ്റേഴ്സായ തോമസ് കണ്ടാരപ്പള്ളിയുടെയും, സണ്ണി വാലേച്ചിറയുടെയും നേതൃത്വത്തില്‍ നൂറില്‍പരം ഇടവക ജനങ്ങള്‍ അടങ്ങിയ "സ്നേഹദൂത് 20101'' ടീം പ്രത്യേക വാഹനത്തില്‍ അലങ്കരിച്ച പുല്‍ക്കൂടുമായി ഓരോ ഭവനവും സന്ദര്‍ശിച്ചാണ് പുല്‍ക്കൂട് വിധി നിര്‍ണ്ണയിച്ചത്. കലാപരമായ മേന്മകൊണ്ടും, ആശയപരമായ മികവുകൊണ്ടും വ്യത്യസ്ഥത നേടിയ പുല്‍ക്കൂടുകളാണ് സമ്മാനങ്ങള്‍ നേടിയത്. വികാരി. റവ. ഫാ. ബിന്‍സ് ചേത്തലിന്റെ നേതൃത്വത്തിലുള്ള 5 അംഗ കമ്മറ്റി അംഗങ്ങളാണ് വിധിനിര്‍ണ്ണയം നടത്തിയത്. ഡിസംബര്‍ 24-ാം തീയതി വൈകുന്നേരം പിറവി തിരുനാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് കെ. സി. സി. എന്‍. എ. പ്രസിഡന്റ് ജോര്‍ജ്ജ് നെല്ലാമറ്റം വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. ഒന്നാം സമ്മാനം ജോപ്പന്‍ മാരാമംഗലവും രണ്ടാംസമ്മാനം ടെയ്സ്റ്റ് ഓഫ് ഇന്‍ഡ്യ റസ്റ്റോറന്റാണ് സ്പോണ്‍സര്‍ ചെയ്തത്.
ജോസ്മോന്‍ തത്തംകുളം
Comments