ബോണ്‍ മോത്ത് :യു കെ കെ സി എ പൂള്‍ - ബോണ്‍ മോത്ത് യുണിറ്റിന്റെ ആഭിമുഖ്യത്തില്‍ " ക്നാനായ കുടുംബമേള " സഘടിപ്പിക്കുന്നു. 2009 മേയ് 31 ഞായറാഴ്ച ഉച്ചകഴിഞ്ഞ് നാല് മണിക്ക് ബ്രാകസം സെന്റ് ജോസഫ് പാരിഷ് ഹാളില്‍ നടക്കുന്ന കുടുംബമേള മുഖ്യാഥിതിയായ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ റീജിയന്‍ വികാര്‍ ജെനറാളും ചിക്കാഗോ ക്നാനായ ഇടവകയുടെ വികാരിയുമായ ഫാ.എബ്രഹാം മുത്തോലത്ത് ഉദ്ഘാടനം ചെയ്യും. ജോമോന്‍ എബ്രഹാം അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ യു കെ കെ സി എ ഭാരവാഹികളായ മാത്യു വില്ലൂത്തറ, സ്റ്റീഫന്‍ തെരുവത്ത് , ഷാജി ചരമേല്‍ എന്നിവര്‍ ആശംസകള്‍ നേരും.കുടുംബമേളയുടെ വിജയത്തിനായി സിജോ സ്റ്റീഫന്‍, ആനി ഫിലിപ് മത്താങ്കല്‍ ,റോയി മോന്‍ ജോസഫ്, സ്റ്റീഫന്‍ മുളക്കല്‍,റെമി പഴയിടം, ജോസഫ് അഞ്ചക്കുന്നത്ത്, സുബിന്‍ ഫിലിപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചുവരുന്നു. സഖറിയാ പുത്തെന്‍കളം |