മാന്‍ ചെസ്റെറില്‍ നടത്തിയ പുന്നത്തുറ സംഗമം ഫാ കീത്ത് മേഴ്സി ഉല്‍ഘാടനം ചെയ്യുന്നു .
മാഞ്ചെസ്റ്റര്‍ : പുരാതനതനിമ വിളിച്ചോതുന്ന പ്രൌഡ ഗംഭീരമായ പുന്നത്തുറ പഴയപള്ളിയുടെ സ്മരണ നിലനിര്‍ത്തികൊണ്ട് യു കെ യുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയ പുന്നത്തുറ പഴയപള്ളി ഇടവകാംഗങ്ങള്‍ മേയ് ഒന്‍പത് ശനിയാഴ്ച Flixton സെന്റ് ജോണ്‍സ് പാരിഷ് ഹാളില്‍ ഒത്തു ചേര്‍ന്നു. രാവിലെ 11.30 ന് സെന്റ് ജോണ്‍സ് പള്ളി വികാരി ഫാ. കീത്ത് മേഴ്സിയും ഇടവകയിലെ മാതാപിതാക്കളെ പ്രതിനിധീകരിച്ച് ശ്രീ ജോസഫ് കുഴിമറ്റവും ചേര്‍ന്ന് സംഗമം ഉദ്ഘാടനം ചെയ്തു. ശ്രീ ബിജോയി മുണ്ടുപാലം ആശംസയറിയിച്ചു. യോഗത്തിന് സിറിള്‍ തെക്കനാട്ട് സ്വാഗതവും അനില്‍ ഒഴുകയില്‍ നന്ദിയും അര്‍പ്പിച്ചു.സോണിയാ നന്ദികുന്നേല്‍ അവതാരികയായിരുന്നു. തുടര്‍ന്ന് പുന്നത്തുറ പഴയ പള്ളിയുടെ ഇളം തലമുറയില്‍പെട്ട കുരുന്നുകള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. ഇടവകയിലെ വാര്‍ഡുകള്‍ തിരിച്ചുള്ള പുരാതനപാട്ട് അന്താക്ഷരിയും മാഞ്ചെസ്റ്റര്‍ റെക്സ് അവതരിപ്പിച്ച ഗാനമേളയും പരിപാടിക്ക് കൊഴുപ്പേകി. അടുത്ത വര്‍ഷത്തെ സമ്മേളനം 2010 മേയ് 29 ന് ലെസ്‌റ്ററില്‍് നടത്തുവാനും തീരുമാനിച്ചു. നൂറോളം ഇടവകാംഗങ്ങള്‍ പങ്കെടുത്ത സമ്മേളനം സ്നേഹവിരുന്നോടു കൂടി സമാപിച്ചു. സിറിള്‍ തെക്കനാട്ട്, അനില്‍ ഒഴുകയില്‍, ബിജോയി മുണ്ടുപാലം, കിസ്റ്റാ ന്റോ നന്ദികുന്നേല്‍, തോമസ് നന്ദികുന്നേല്‍,ബാബു കുടുന്തയില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
സഖറിയാ പുത്തെന്‍കളം |