ഷിക്കാഗോ: അമേരിക്കന്‍ മലയാളികള്‍ക്ക് പുതുമ സൃഷ്ടിച്ചുകണ്ട് ലക്കിഡി ക്ളബ്ബ് (ലോട്ടറി ക്ളബ്ബ്) ഷിക്കാഗോയില്‍ യാഥാര്‍ത്ഥ്യമായി. മോര്‍ട്ടന്‍ ഗ്രോവിലെ മൊബില്‍ സെന്ററില്‍ മലയാളി വ്യവസായികളില്‍ പ്രമുഖനായ ജോയി നെടിയകാലാ ഔപചാരികമായി ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. പുതുമയും കൌതുകവും, നന്മയും അടങ്ങിയിരിക്കുന്ന ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ഏവര്‍ക്കും ഒരു പ്രചോദനമാണ് എന്ന് ജോയി നെടിയകാലാ അഭിപ്രായപ്പെട്ടു. ഉദ്ഘാടന ചടങ്ങുകള്‍ക്ക് തോമസ് കുട്ടി നെല്ലാമറ്റം, തമ്പിച്ചന് ചെമ്മാച്ചേല്‍, ജോപ്പായി പൂത്തേത്ത് എന്നിവര്‍ നേതൃത്വം നല്കി. കൂട്ടായി വിവിധങ്ങളായ ലോട്ടറികള്‍ ഒരുമിച്ചുകൂട്ടി ഏവര്‍ക്കും തങ്ങളുടെ ഭാഗ്യം പരീക്ഷിക്കുവാനും അതിലൂടെ കൂട്ടായ സമ്മാനങ്ങല്‍ നേടുവാനും ഉതകുന്ന പ്രവര്‍ത്തനങ്ങളാണ് ക്ളബ് വിഭാവനം ചെയ്തിരിക്കുന്നത്. വിവിധ ലോട്ടറികളുടെ ആദ്യവില്‍പ്പന, പീറ്റര്‍ കുളങ്ങര, ബെന്നി വാച്ചാച്ചിറ, ബിജു കിഴക്കേക്കുറ്റ്, ബിനോയി പൂത്തുറയില്‍ എന്നിവര്‍ നിര്‍വ്വഹിച്ചു. ആദ്യ മെമ്പര്‍ഷിപ്പ് സ്റ്റീഫന്‍ കിഴക്കേക്കുറ്റില്നിന്നും ക്ളബ്ബ് പ്രസിഡന്റ് സാജു കണ്ണമ്പള്ളി ഏറ്റുവാങ്ങി. മലയാളി സമൂഹത്തിലെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ പരിപടികളില്‍ പങ്കെടുത്തു. നൂറ്റിഇരുപത്തിയഞ്ചില്പ്പരം ആളുകള്‍ ക്ളബില്‍ അംഗത്വം സ്വീകരിച്ചു. എല്ലാ ആഴ്ചയിലും പുതിയ അംഗങ്ങള്‍ക്ക് ചേരുവാനുള്ള സൌകര്യങ്ങള്‍ സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 847 791 1824 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്.
അനില്‍ മറ്റത്തികുന്നേല്‍ |