ലണ്‌ടന്‍: ഗതകാല സ്‌മരണകള്‍ ഉണര്‍ത്തി യു.കെയിലുള്ള റാന്നി സ്വദേശികളുടെ കുടുംബമേള സെപ്‌തംബര്‍ 19 ന് പൂര്‍വ്വാധികം ഭംഗിയായി ആഘോഷിച്ചു.
വൂള്‍വര്‍ ഹാംപ്‌റ്റണിലെ വെറ്റ്‌നെസ്‌ഫീല്‍ഡ് കമ്മ്യൂണിറ്റി സെന്ററില്‍ ശനിയാഴ്‌ച രാവിലെ 10 മണിയോടെയാണ് കുടുംബമേള ആരംഭിച്ചത്. അഡ്വ. തോമസ് കെ. മാത്യു കുടുംബമേള ഉദ്‌ഘാടനം ചെയ്‌തു. പ്രവാസ ജീവിതത്തിനിടയിലും നാടിന്റെ നന്മയ്ക്ക് ഉതകുന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കേണ്‌ടതിന്റെ ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. റബ്ബറിന്റെയും ജലവൈദ്യുത പദ്ധതികളുടെയും നാടായ റാന്നിയിലെ നിരവധി വികസന സാധ്യതകള്‍ ചൂഷണം ചെയ്യേണ്‌ടതിന്റെ ആവശ്യകത അധ്യക്ഷന്‍ റവ. സജി ഏബ്രഹാം ചൂണ്‌ടിക്കാട്ടി. മാത്യു ടി. കുര്യാക്കോസ് സ്വാഗതം പറഞ്ഞു. സെക്രട്ടറി ജിജി കെ. തോമസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ടോം ആദിത്യ, സുനീഷ് കുന്നിരിക്കല്‍, സിബി കാരിക്കൊമ്പില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. കുടുംബമേളയോടനുബന്ധിച്ച് കുട്ടികള്‍ക്കും മുതിന്നവര്‍ക്കുമായി വിവിധ കായിക മത്‌്‌സരങ്ങളും കലാപരിപാടികളും അരങ്ങേറി. ആവേശം നിറഞ്ഞുനിന്ന വടംവലി മത്‌്‌സരവും നടന്നു. വരും വര്‍ഷങ്ങളില്‍ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖരായ കൂടുതല്‍ റാന്നി സ്വദേശികളെക്കൂടി ഉള്‍പ്പെടുത്തി കുടുംബമേള ആര്‍ഭാടപൂര്‍വ്വം നടത്തുവാന്‍ തീരുമാനിച്ചു. വൈകിട്ട് നാല് മണിയോടെ കുടുംബമേള സമാപിച്ചു.
സജി ഏബ്രഹാം
|