എഴുപതുകളിലും എണ്‍പതുകളിലും അമേരിക്കന്‍ ഐക്യ നാടുകളിലേയ്ക്ക് കുടിയേറിയ ക്നാനായ കത്തോലിക്കര്‍ക്ക് അവരുടെ ചരിത്ര പുസ്തകത്തില്‍ സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യപ്പെടേണ്ട സുദിനമാണ് 1983 ഒക്ടോബര്‍ 28. അന്നാണ് ക്നാനായ കത്തോലിക്കര്‍ക്ക് വേണ്ടി ചിക്കാഗോ അതിരൂപത ആദ്യമായി ക്നാനായ കാത്തലിക് മിഷന്‍ ആരംഭിക്കുന്നതും പ്രധമ മിഷണ്‍ ഡയറക്ടറായി നിയമിതനായ റവ.ഫാ.ജേക്കബ് ചൊളളമ്പേല്‍ ദിവ്യബലി അര്‍പ്പിക്കുന്നതും.1983 മുതല്‍ 2010 -ല്‍ എത്തി നില്ക്കുന്ന മിഷന്റെ ചരിത്രത്തില്‍ റവ.ഫാ.സിറിയക് മാന്തുരുത്തില്‍(മെയ് 31, 1988-1995) റവ .ഫാ: സൈമണ്‍ ഇടത്തിപറമ്പില്‍ (Aug 16,1995 - 1999) റവ.ഫാ. ഫിലിപ്പ് തൊടുകയില്‍ (ജൂണ്‍ 25,1999-2004) എന്നീ വൈദികര്‍ ഷിക്കാഗോ ക്നാനായ കാത്തലിക് മിഷന് വിവിധ കാലഘട്ടങ്ങളില്‍ സുത്യര്‍ഹമായ നേതൃത്വം കൊടുത്തു.2004 ജൂലൈ 1 ന് റവ.ഫാ.എബ്രഹാം മുത്തോലത്ത് മിഷന്‍ ഡയറക്ടറായി നിയമിതനായി.2001 ജൂലൈ 1 ന് ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപീകൃതമായപ്പോള്‍ എല്ലാ ക്നാനായ കാത്തലിക് മിഷനുകളും സീറോ മലബാര്‍ രൂപതയുടെ കീഴിലായി. റവ.ഫാ.എബ്രഹാം മുത്തോല ത്തിനെ ക്നാനായ സമുദായത്തിന്റെ പ്രതിനിധിയായി രൂപതയിലെ വികാരി ജനറാളായി അഭിവന്ദ്യ അങ്ങാടിയാത്ത് പിതാവ് നിയമിച്ചു.
റവ.ഫാ.എബ്രഹാം മുത്തോലത്ത്, പളളിക്കമ്മറ്റിയുടെ തീവ്രമായ പ്രവര്‍ത്തനത്തിലൂടെ സാമ്പത്തീക സമാഹരണം നടത്തി 2006 സെപ്റ്റംബറില്‍ മിഷന്‍ സ്വന്തമായി ദൈവാലയം വാങ്ങി.2006 സെപ്റ്റംബര്‍ ഒന്നാം തീയതി പ്രഥമ ക്നാനായ കാത്തലിക് ദൈവാലയത്തില്‍ റവ.ഫാ.എബ്രഹാം ദിവ്യബലി അര്‍പ്പിച്ചു. 2006 സെപ്റ്റംബര്‍ മൂന്നാം തീയതി ഞായറാഴ്ച രാവിലെ 10 മണിക്ക് ഇടവക സമൂഹത്തേ സാക്ഷി നിര്‍ത്തി റവ.ഫാ എബ്രഹാം മുത്തോലത്ത് പുതിയ പളളിയുടെ ഉല്‍ഘാടനം നിര്‍വ്വഹിച്ചു.2006 സെപ്റ്റംബര്‍ ഇരുപത്തിനാലാം തീയതി ഞായറാഴ്ച രൂപത അദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയാത്ത് മിഷനെ ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ഇടവകയായി ഉയര്‍ത്തുകയും, ഫാ.എബ്രഹാം മുത്തോലത്തിനെ പ്രഥമ വികാരിയായി നിയമിക്കുകയും ചെയ്തു. ക്നാനായ റീജിയണെ സംബന്ധിച്ചിടത്തോളം ഷിക്കാഗോയിലെ തിരു ഹ്രുദയ ദേവാലയം പീഠത്തില്‍ സ്ഥാപിച്ച ഒരു വിളക്കായിരുന്നു. ഈ വിളക്കിന്റെ പ്രഭ ക്നാനായ റീജിയണില്‍ മുഴുവന്‍ വ്യാപിക്കുകയും എല്ലാ മിഷനുകളിലും തന്നെ സ്വന്തമായി ദേവാലയം സ്ഥാപിക്കുവാന്‍ പ്രചോദനമാകുകയും ചെയ്തു. 850-ല്‍ പരം കുടുംബങ്ങള്‍ ഉളള ചിക്കാഗോയില്‍ രണ്ടാമതൊരു ദേവാലയം എന്ന ആശയം അംഗീകരിക്കപ്പെടുകയും റവ.ഫാ.എബ്രഹാം മുത്തോലത്തിന്റെ നേതൃത്വത്തില്‍ പളളി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു. വന്‍പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഷിക്കാഗോയിലെ രണ്ടാമത്തെ ദേവാലയത്തിന്റെ ധനശേഖരണം ഒരു ചരിത്രമായി മാറുകയായിരുന്നു. ഒരു മില്ല്യണ്‍ ഡോളറിന്‍ മേല്‍ ചുരുങ്ങിയ കാലത്തിനുള്ളില്‍ സമാഹരിക്കാന്‍ സാധിച്ചു എന്നത് വികാരി.ഫാ.എബ്രഹാം മുത്തോലത്തിന്റേയും കമ്മറ്റിക്കാരുടേയും അത്മാര്‍ത്ഥവും അക്ഷീണവുമായ പ്രവര്‍ത്തനം മൂലമാണ്. 2010 ജനുവരി 14 ന് മോട്ടന്‍ഗ്രോവിലുളള സിനഗോഗ് സെന്റ് മേരീസ് വാങ്ങിയപ്പോള്‍ ക്നാനായക്കാരുടെ മധ്യത്തിലുള്ള സൌകര്യ പ്രദമായ ഒരു ദേവാലയം എന്ന സ്വപനം പൂവണിയുകയയിരുന്നു. ഷിക്കാഗോ റീജിയണിലെ ക്നാനായക്കാരില്‍ അധികം പേരും താമസിക്കുന്നത് പള്ളി സ്ഥാപിതമായിരിക്കുന്ന മോര്‍ട്ടണ്‍ ഗ്രോവ്വ്, സമീപ പ്രദേശങ്ങളായ നൈല്‍സ്, ഗ്ലെന്‍വ്യൂ, ഡെസ് പ്ലൈന്‍സ്, പാര്‍ക്ക് റിഡ്ജ്, സ്കോക്കീ തുടങ്ങിയ സ്ഥലങ്ങളിലാണ് എന്ന യഥാര്‍ത്ഥ്യം ഈ ദേവാലയത്തിന്റെ പ്രസക്തി എന്താണന്ന് വിളിച്ചോതുന്നു..സെന്റ് മേരീസ് ക്നാനായ കാത്തലിക് മിഷന്റെ പേരില്‍ വാങ്ങിയ സിനഗോഗ് ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ജൂലൈ 18 ന് അഭിവന്ദ്യപിതാക്കന്മാരാല്‍ കൂദാശചെയ്യപ്പെടുന്നു. ദേവാലയത്തിന്റെ കൂദാശയോടനുബന്ധിച്ചു തന്നെ പള്ളിയുടെ സമീപത്തായി ഒരു വിസിറ്റേഷന്‍ മഠം കൂടി സ്ഥാപിക്കപ്പെടുകയാണ്. ചിക്കാഗോയില്‍ രണ്ട് ഇടവക ദൈവാലയം എന്ന സ്വപ്ന സാക്ഷാത്കാരത്തിന്റെ നിറവില്‍ രണ്ടുഇടവകാംഗങ്ങളുടെയും ഇടയനായി ദൈവം തന്ന വലീയ അനുഗ്രഹത്തിനുനന്ദി പറയുകയാണ് മോണ്‍.എബ്രഹാം മുത്തോലത്ത്. മുത്തോലത്തച്ചനോടൊപ്പം മൊത്തം ഇടവക സമൂഹവും ഈ നന്ദി പ്രകടനത്തില്‍ പങ്കുചേരുന്നു. പി.ആര്‍.ഓ. ക്നാനായ കാത്തലിക് റീജിയണ്‍ |