റോക്ക്ലാന്‍ഡ് ക്നാനായ മിഷനില്‍ കുടുംബനവീകരണ ധ്യാനം

posted Mar 14, 2011, 9:45 PM by Knanaya Voice
ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡ് ക്നാനായ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ കുടുംബനവീകരണ ധ്യാനം നടത്തപ്പെടുന്നു.  കുളത്തുവയല്‍ ധ്യാനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ റോക്ക്ലാന്‍ഡ് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചായിരിക്കും ധ്യാനം. മാര്‍ച്ച് 18 വെള്ളിയാഴ്ച വൈകിട്ട് 6.30 മുതല്‍ 9 മണിവരെയും, 19 ന് ശനിയാഴ്ച രാവിലെ 9 മണിമുതല്‍ വൈകുന്നേരം 5 മണിവരെയും, 20 ന് ഞായറാഴ്ച രാവിലെ  9 മണി മുതല്‍ വൈകിട്ട് 6 മണിവരെയുമാണ് കുടുംബനവീകരണ ധ്യാനം ക്രമീകരിച്ചിരിക്കുന്നത്. റവ. ഡോ. തോമസ് കെച്ചുകരോട്ട്, സിസ്റര്‍ ടെസ്സിന്‍, സിസ്റര്‍ മാര്‍ഗരറ്റ് എന്നിവര്‍ ധ്യാനത്തിന് നേതൃത്വം നല്‍കും. 
19, 20 തീയതികളില്‍ കുട്ടികള്‍ക്കുവേണ്ടി ജോസ് ദാസ്സിന്റെ നേതൃത്വത്തില്‍ ഇംഗ്ളീഷില്‍ ധ്യാനം ഉണ്ടായിരിക്കും. ധ്യാനദിവസങ്ങളില്‍ കുമ്പസാരിക്കുന്നതിനും, കൌണ്‍സിലിംഗിനും സൌകര്യം ഉണ്ടായിരിക്കുന്നതാണെന്ന് വികാരി ഫാ. ജെയിംസ് പൊങ്ങാനയില്‍ അറിയിക്കുന്നു. മിഷന്‍ ഭാരവാഹികളായ ജസ്റിന്‍ ചാമക്കാലാ, മനോജ് ചെമ്മാച്ചേരില്‍, മോളി തേവര്‍കാട്ടുകുന്നേല്‍, തോമസ് ഇഞ്ചനാട്ട്, എബ്രഹാം പുതിയിടത്തുശ്ശേരില്‍, ഷാജു തൈയില്‍ എന്നിവര്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതാണ്. ഫാ. ജെയിസ് പൊങ്ങാനയില്‍ (914 309 5822), ജസ്റിന്‍ ചാമക്കാലാ (845 536 6610), മനോജ് ചെമ്മാച്ചേരില്‍ (845 215 5938)

ജോസ് കണിയാലി

Comments