റോം: റോം സെന്റ് ഇഗ്‌നാത്തിയോസ് ക്‌നാനായ സിറിയന്‍ ഓര്‍ത്തഡോക്‌സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ വി.കുര്‍ബാനയും ഉയിര്‍പ്പു പെരുനാളും ഏപ്രില്‍ അഞ്ച് തിങ്കളാഴ്‌ച മൂന്നു മണിയ്ക്ക് നടക്കും. ഫാ.പ്രൊഫ.ജോസഫ് കുളത്രാമണ്ണില്‍ (ക്‌നാനായ അസോസിയേഷന്‍ പ്രസിഡന്റ്) ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. റോമിലും പരിസരത്തും താമസിക്കുന്ന എല്ലാ വിശ്വാസികളും ഇതൊരറിയിപ്പായി സ്വീകരിക്കണം. വി.കുര്‍ബാനയില്‍ സംബന്ധിയ്ക്കുവാന്‍ വരുന്നവര്‍ യാത്രാസൌകര്യത്തിനായി ഇവിടേയ്ക്കുള്ള 218 ാം നമ്പര്‍ ബസ് സാന്‍ ജോവാനിയില്‍ നിന്ന് എടുക്കണമെന്ന് സംഘാടകര്‍ അറിയിക്കുന്നു |