റോമില്‍ വി പത്താം പിയു‌സിന്റെ തിരുനാളും മോണ്‍്.ചെറിയാന്‍ കാഞ്ഞിരക്കൊമ്പിലിനു സ്വീകരണവും നടത്തി

posted May 12, 2009, 7:56 PM by Anil Mattathikunnel   [ updated May 13, 2009, 9:58 AM by Saju Kannampally ]

Feast of St.Pius X in Italy


റോം: ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ഇറ്റലി (K.C.A.I)  യുടെ ആഭിമുഖ്യത്തില്‍ മേയ്‌ മൂന്ന് ഞായറാഴ്ച റോമിലെ കൊര്‍്ണ്ണേലിലുള്ള സാന്‍ പിയോ ക്വിനോ ( san pio V)  പള്ളിയില്‍ വച്ചു വി. പത്താം പീയു‌സിന്റെ തിരുനാള്‍ ഈ വര്‍ഷവും വളരെ ആഘോഷപൂര്‍വ്വം നടത്തപെട്ടു.
 

ഫാ.ബിനു കുന്നത്തിന്റെ കാര്‍മ്മികത്വത്തില്‍ നടത്തിയ ലദീഞ്ഞോടു കൂടി തിരുനാളിന് ആരംഭം കുറിച്ചു. തുടര്‍ന്ന് നടന്ന തിരുനാള്‍ കുര്‍ബ്ബാനയില്‍ ഫാ.സജി കണ്ണാംപറമ്പില്‍   മുഖ്യ കാര്‍മ്മികത്വം വഹിച്ചു. ഫാ.ജോജി വടകര, ഫാ.ബിനു കുന്നത്ത് എന്നിവര്‍ സഹ കാര്‍മ്മികരായിരുന്നു. റവ.മോണ്‍്.ചെറിയാന്‍ കാഞ്ഞിരക്കൊമ്പില്‍ (പ്രൊക്കുരേറ്റര്‍് - സീറോ മലബാര്‍ സഭ, വികാരി സാന്തോം പാസ്റ്ററല്‍് സെന്റര്‍ - റോം) തിരുനാള്‍ സന്ദേശം നല്‍കുകയും ചെയ്തു.

തുടര്‍ന്ന് നടന്ന കേരള തനിമ വിളിച്ചോതുന്ന, വര്‍ണ്ണ പകിട്ടാര്‍ന്ന മുത്തുകുടകളും വെള്ളി - സ്വര്‍ണ കുരിശുകളോടും വാദ്യമേളങ്ങളോടും കു‌ടിയ വി പത്താം പീയു‌സിന്റെ രൂപം വഹിച്ചു കൊണ്ടുള്ള പ്രദിക്ഷിണം ഭക്തിനിര്‍ഭരമായിരുന്നു.

റവ. ഫാ.ജോസ് ചൊള്ളയില്‍് ( കോര്‍്ഡിനേറ്റര്‍്  - സീറോ മലബാര്‍ സഭ ഇറ്റലി )വി.കുര്ബ്ബാനയില്‍് ആശീര്‍വാദം നല്‍കി കൊണ്ട് തിരുനാള്‍ കര്‍മ്മങ്ങള്‍ക്ക് സമാപനം കുറിച്ചു.
 
ഇതോടനുബന്ധിച്ച് ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ഇറ്റലിയുടെ നേതൃത്വത്തില്‍ നടന്ന അനുമോദനചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ശ്രീ രാജു മുണ്ടക്കല്‍പറമ്പിലും, സഘടനയുടെ ആത്മീയ ഉപദേഷ്ട്ടാവായ റവ.ഫാ.ബിബി തറയില്‍ മോണ്‍്.ചെറിയാന്‍ കാഞ്ഞിരകൊമ്പിലിന് അനുമോദനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്തു.   തിരുനാളിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ച എല്ലാവരെയും പ്രത്യേകിച്ച് സ്പിരിച്വല്‍ ഡയറക്ടര്‍് ഫാ.ബിബി തറയില്‍,തിരുനാള്‍ കണ്‍വീനര്‍ സിബി കൊള്ളിയില്‍ എന്നിവര്‍ക്കും സെക്രട്ടറി ടോമി പിള്ളവീട്ടില്‍ നന്ദി പറഞ്ഞു. 
 
ടോമി പിള്ളവീട്ടില്‍
 
Comments