റിലീജിയസ് ഫെസ്റ്റിവല്‍ ക്നാനായ വോയ്സില്‍ ലൈവ്

posted Mar 23, 2011, 11:43 PM by Knanaya Voice
ചിക്കാഗോ : സെന്റ് മേരീസ് സേക്രഡ് ഹാര്‍ട്ട് മതബോധന സ്കൂളുകളുടെ സംയുക്താഭിമുഖ്യത്തില്‍ മാര്‍ച്ച് 26-ാം തീയതി മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്ന റിലീജിയസ് എഡ്യൂക്കേഷന്‍ ഫെസ്റ്റിവല്‍ ക്നാനായ വോയ്സില്‍ ലൈവ് ആയി സംപ്രേഷണം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിവരുന്നു. കെ. സി. സി. എന്‍. എ. തെരഞ്ഞെടുപ്പ്, ക്നാനായ നൈറ്റ്, തിരുനാളുകള്‍, മുതലായ നിരവധി പരിപാടികള്‍ ലൈവ് സംപ്രേഷണം നടത്തി അനവധി ആളുകളുടെ മുക്തകണ്ഠമായ പ്രശംസ ലഭിച്ച് ക്നാനായ വോയ്സിന്റെ ഫെസ്റ്റിവല്‍ സംപ്രേഷണത്തിലേയ്ക്ക് ഏവരെയും സഹര്‍ഷം സ്വാഗതം ചെയ്യുന്നു. വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ മേല്‍നോട്ടത്തില്‍ ജോണി തെക്കേപറമ്പില്‍, സജി പൂതൃക്കയില്‍, മേരി ആലുങ്കല്‍, സാലി കിഴക്കേക്കുറ്റ്, ഷീബ മുത്തോലത്ത്, മനീഷ് കൈമൂലയില്‍, സാബു മുത്തോലത്ത്, എന്നിവരുടെയും നിരവധി കോര്‍ഡിനേറ്റേഴ്സിന്റെയും നേതൃത്വത്തില്‍ നടത്തപ്പെടുന്ന ഫെസ്റ്റിവല്‍ ശനിയാഴ്ച വൈകിട്ട് 6 മണിമുതല്‍ 11 മണിവരെയായിരിക്കും സംപ്രേഷണം ചെയ്യുന്നത്. ലൈവിനായി www.knanayavoice.com സന്ദര്‍ശിക്കുക

അനില്‍ മറ്റത്തില്‍ക്കുന്നേല്‍
Comments