റിലീജിയസ് ഫെസ്റ്റിവല്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

posted Mar 23, 2011, 10:20 PM by Knanaya Voice   [ updated Mar 24, 2011, 7:16 AM by Saju Kannampally ]
ചിക്കാഗോ: ചിക്കാഗോയിലെ ക്നാനായ മതബോധന സ്കൂളുകളുടെ വാര്‍ഷികാഘോഷമായ റിലീജിയസ് എഡ്യൂക്കേഷന്‍ ഫെസ്റ്റിവലിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. സെന്റ് മേരീസ്, സേക്രഡ് ഹാര്‍ട്ട് റിലീജിയസ് എഡ്യൂക്കേഷന്‍ സ്കൂളുകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ മാര്‍ച്ച് 26-ാം തീയതി ഡെസ്പ്ളയിന്‍സിലുള്ള മെയിന്‍ ഈസ്റ്റ് ഹൈസ്കൂളില്‍ വച്ചാണ് ഈ വര്‍ഷത്തെ ഫെസ്റ്റിവല്‍ അരങ്ങേറുന്നത്. ഇരുസ്കൂളുകളില്‍നിന്നുമായി എഴുന്നൂറോളം കുട്ടികളും നൂറ്റമ്പതോളം അദ്ധ്യാപകരും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നു. പാഠ്യവിഷയങ്ങള്‍ക്കൊപ്പം പാഠ്യേതര വിഷയങ്ങള്‍ക്കും പ്രാധാന്യം കൊടുക്കുന്നതിനായി വികാരി ഫാ. എബ്രാഹം മുത്തോലത്തിന്റെ മേല്‍നോട്ടത്തില്‍ കഴിഞ്ഞ 6 വര്‍ഷക്കാലമായി റിലീജിയസ് ഫെസ്റ്റിവല്‍ വിജയകരമായി നടത്തിവരുന്നു. ബൈബിള്‍ അധിഷ്ഠിത സംഭവങ്ങളും ക്നാനായ കുടിയേറ്റ ചരിത്രവും ഡാന്‍സുകളിലൂടെയും സ്കിറ്റുകളിലൂടെയും ഒരു വലിയ സദസ്സിനുമുന്നില്‍ റിലീജിയസ് ഫെസ്റ്റിവലിലൂടെ അവതരിപ്പിക്കുന്നു. ചിക്കാഗോ സെന്റ് തോമസ് രൂപതാദ്ധ്യക്ഷന്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത് ഫെസ്റ്റിവലിന് ആരംഭകാലം മുതല്‍ അകമഴിഞ്ഞ പ്രോത്സാഹനം നല്‍കിവരുന്നു. ഉല്‍പ്പത്തി മുതലുള്ള ബെബിള്‍ സംഭവങ്ങളും ക്നാനായ കുടിയേറ്റ ചരിത്രവും ആണ് ഈ വര്‍ഷത്തെ ഫെസ്റ്റിവലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോട്ടയം രൂപതയുടെ ശതാബ്ദിയും ചിക്കാഗോ സെന്റ് തോമസ് രൂപതയുടെ ദശാബ്ദിയും ആഘോഷിക്കുന്ന ഈ വര്‍ഷത്തെ ഫെസ്റ്റിവലിന് ഏറെ പ്രാധാന്യമാണ് നല്‍കിയിട്ടുള്ളത്. ഇരു പള്ളികളിലെയും കമ്മറ്റി അംഗങ്ങളുടെയും ഫെസ്റ്റിവല്‍ കോര്‍ഡിനേറ്റേഴ്സിന്റെയും സ്കൂള്‍ ഡയറക്ടര്‍മാരുടെയും നേതൃത്വത്തില്‍ ഫെസ്റ്റിവലിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അദ്ധ്യാപകരുടെയും ഡാന്‍സ് പരിശീലകരുടെയും സ്കിറ്റ് കോറിയഗ്രാഫേഴ്സിന്റെയും നേതൃത്വത്തില്‍ കുട്ടികള്‍ പരിശീലനങ്ങള്‍ ആരംഭിച്ചു. ഫെസ്റ്റിവല്‍ ഒരുക്കങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരെ വികാരി എബ്രാഹം മുത്തോലത്ത് അഭിനന്ദിച്ചു.

ജോസ് കണിയാലി, സാജു കണ്ണമ്പള്ളി
 
Comments