റ്റാബാ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ പുതിയ കമ്മറ്റി അംഗങ്ങള്‍ സ്ഥാനമേറ്റു

posted Nov 28, 2010, 11:18 PM by Knanaya Voice   [ updated Nov 29, 2010, 12:05 AM ]
റ്റാമ്പാ: നവംബര്‍ 14-ാം തീയതി ഞായറാഴ്ച റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവക വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്റെ കാര്‍മ്മികത്വത്തില്‍ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പള്ളി കമ്മറ്റി അംഗങ്ങള്‍ ദൈവാലയത്തില്‍ വച്ച് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റു. കൈക്കാരന്മാരായി ജോണി പുതുശ്ശേരിയും, സ്റ്റീഫന്‍ തൊട്ടിയിലും, ബാബു കുളങ്ങരയും, സെക്രട്ടറിയായി മനോജ് ഓടിമുഴുഗായിലും, ട്രഷറര്‍ ആയി റ്റോമി പൂക്കുമ്പേലും, പി. ആര്‍. ഒ. ആയി ഡെന്നി ഊരാളിലും, ഓഡിറ്ററായി ബേബി വാഴപ്പള്ളിലും, കമ്മ്യൂണിക്കേഷന്‍ & മീഡിയ കോ-ഓര്‍ഡിനേറ്ററായി ജോസ് മോന്‍ തത്തംകുളവും ആണ് സ്ഥാനമേറ്റത്. തുടര്‍ന്നു സ്ഥാനമൊഴിയുന്ന കൈക്കാരന്മാരായ ബെന്നി വഞ്ചിപ്പുരയ്ക്കല്‍, സാബു കൂന്തമറ്റം, സെക്രട്ടറി ലൂമോന്‍ തറയില്‍, ട്രഷറര്‍ ജോസ് ചക്കുങ്കല്‍, പി. ആര്‍. ഒ. ജോസ് മോന്‍ തത്തംകുളം, ഓഡിറ്റര്‍ ജോയി മേലാണ്ടശ്ശേരി എന്നിവരുടെ നിസീമമായ പ്രവര്‍ത്തനങ്ങള്‍ക്ക് വികാരി റവ. ഫാ. ബിന്‍സ് ചേത്തലില്‍ നന്ദിരേഖപ്പെടുത്തി.

                     ജോസ് മോന്‍ തത്തംകുളം
Comments