റ്റാമ്പാ ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം

posted Dec 7, 2010, 5:14 AM by Knanaya Voice   [ updated Dec 7, 2010, 7:27 AM by Saju Kannampally ]
റ്റാമ്പാ: വടക്കേ അമേരിക്കയിലെ കേരളം എന്നറിയപ്പെടുന്ന ഫ്ളോറിഡായിലെ ക്നാനായ കത്തോലിക്കരുടെ ഏറ്റവും വലിയ സംഘടനയായ ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് സെന്‍ട്രല്‍ ഫ്ളോറിഡ (കെ. സി. സി. സി. എഫ്.) യ്ക്ക് പുതിയ നേതൃത്വം. കഴിഞ്ഞ് 20 വര്‍ഷങ്ങളായി കെ. സി. സി. സി. എഫ്. താമ്പായിലെ ആദ്ധ്യാത്മിക, സാമൂഹിക രംഗങ്ങളിലും, മാതൃസംഘടനയായ കെ. സി. സി. എന്‍. എ. യിലും നിറഞ്ഞ സാന്നിദ്ധ്യമാണ്. വളരെക്കാലത്തെ ഇടവേളയ്ക്കുശേഷം ഇതാദ്യമായി ഐക്യകണ്ഠേന ഭാരവാഹികളെ തിരഞ്ഞെടുത്തത് സെന്‍ട്രല്‍ ഫ്ളോറിഡായിലെ എല്ലാ ക്നാനായക്കാര്‍ക്കും അഭിമാനിക്കാവുന്ന വസ്തുതയാണ്. ക്നാനായക്കാരുടെ തനിമയും, ഒരുമയും, വിശ്വാസവും വിളിച്ചോതുവാന്‍ തക്കവിധം, ഇവിടെയുള്ള എല്ലാ കുടുംബങ്ങളും ഒത്തുചേര്‍ന്ന് നിര്‍മ്മിക്കുന്ന കമ്മ്യൂണിറ്റി സെന്ററിന്റെ പണി തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇതിന്റെ നിര്‍മ്മാണത്തിന് ചുക്കാന്‍ പിടിച്ചിരുന്നവരില്‍ ഒരാളായ ശ്രീ. ജോസ് ഉപ്പൂട്ടിലിന്റെ നേതൃത്വത്തിലാണ് പുതിയ ഭരണസമിതി നിലവില്‍ വന്നിരിക്കുന്നത്. അദ്ദേഹത്തോടൊപ്പം ഈ കമ്മ്യൂണിറ്റിയുടെ ഐക്യവും അഖണ്ഡതയും കാത്തുസൂക്ഷിക്കുന്നതിനായി സേവനസന്നദ്ധരായി, സ്വമേധയാ തയ്യാറായി വന്നിരിക്കുന്നത് വൈസ് പ്രസിഡന്റ് ശ്രീ. ജോബി ഊരാളില്‍, ജനറല്‍ സെക്രട്ടറി : ശ്രീ. ജയിംസ് പുളിക്കത്തൊട്ടില്‍, ജോ. സെക്രട്ടറി ശ്രീമതി ഡെയ്സി എറാപ്പുറത്ത്, ട്രഷറര്‍ ശ്രീ. അനില്‍ കാരത്തുമുത്തേല്‍ എന്നിവരാണ്.
 

 

Comments