റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ കുടുംബ നവീകരണ ധ്യാനം

posted Apr 13, 2011, 10:21 PM by Knanaya Voice   [ updated Apr 18, 2011, 9:31 PM ]

റ്റാമ്പാ: ലോകരക്ഷകനായ യേശുക്രിസ്തുവിന്റെ ഉയിര്‍പ്പുതിരുനാളിന്റെ ഒരുക്കമായി 50 നോയമ്പു ആചരിക്കുന്ന ഈ അവസരത്തില്‍ ആത്മവിശുദ്ധീകരണം പ്രാപിക്കുവാനായി റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ദേവാലയത്തില്‍ (3920 South King Ave, Brandon, Fl: 33511) നെല്ലിക്കുറ്റി സിയോണ്‍ ധ്യാനകേന്ദ്രം (കുളത്തുവയല്‍ ടീം) നയിക്കുന്ന ധ്യാനം ഏപ്രില്‍ 15 മുതല്‍ 17 വരെ നടത്തുന്നു. ഏപ്രില്‍ 15-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ 9 മണിവരെയും, ശനിയാഴ്ച രാവിലെ 10 മണിമുതല്‍ വൈകുന്നനേരം 4.30 വരെയും ആയിരിക്കും ധ്യാനം നടക്കുക. ഞായറാഴ്ച വൈകുന്നേരം 4.30 മുതല്‍ ഓശാന ഞായറാഴ്ചയുടെ വിശുദ്ധ കര്‍മ്മങ്ങളും അതെ തുടര്‍ന്ന് ആഘോഷമായ ദിവ്യബലിയും ഉണ്ടായിരിക്കും.

യുവജനങ്ങള്‍ക്കായി റവ. ഫാ. കിരണ്‍ മേടപ്പള്ളിയുടെ നേതൃത്വത്തിലും കുട്ടികള്‍ക്കായി ജോസഫ് ചാണ്ടി (മിയാമി) മത്തച്ചന്‍ (ഹൂസ്റ്റണ്‍) എന്നിവരുടെ നേതൃത്വത്തിലും ഇതേ ദിവസങ്ങളില്‍ ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തില്‍ സംബന്ധിച്ച് ആത്മാഭിഷേകം പ്രാപിച്ച് രോഗസൌഖ്യം നേടി ദൈവ സ്നേഹാനുഭവത്തില്‍ ജീവിക്കുവാന്‍ ദിവ്യകാരുണ്യനായ യേശു നിങ്ങളെ ഏവരേയും ക്ഷണിക്കുന്നു.

ജോസ്മോന്‍ തത്തംകുളം
Comments