റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ആഘോഷിച്ചു.

posted Jan 27, 2011, 11:02 AM by Saju Kannampally   [ updated Jan 27, 2011, 11:08 AM ]
റ്റാമ്പാ: സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവകയില്‍ വി. എസ്തപ്പാനോസിന്റെ തിരുനാള്‍ ഡിസംബര്‍ 26-ാം തീയതി ഭക്തി ആഡംബരപൂര്‍വ്വം ആഘോഷിച്ചു. രാവിലെ 10 മണിക്ക് വികാരി റവ. ഫാ. ബിന്‍സ് ചേത്തലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാനയും ലദീഞ്ഞും നടത്തപ്പെട്ടു. തിരുനാള്‍ കുര്‍ബാനയ്ക്കുശേഷം പ്രദക്ഷിണവും, കഴുന്നെടുക്കവ് എന്നിവ നടത്തപ്പെട്ടു. ജോസ് & മേരിക്കുട്ടി കരിക്കനാലില്‍ ആയിരുന്നു തിരുനാള്‍ പ്രസുദേന്തി. ഇടവകയിലെ എല്ലാ ഉഴവൂര്‍ ഫൊറോന അംഗങ്ങളുമായിരിക്കും അടുത്തവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍. സ്നേഹവിരുന്നോടെ തിരുനാള്‍ ആഘോഷങ്ങള്‍ പര്യവസാനിച്ചു. തിരുനാള്‍ ആഘോഷങ്ങള്‍ക്ക് പള്ളി കമ്മറ്റി അംഗങ്ങളായ ജോണി പുതുശ്ശേരിയില്‍, സ്റ്റീഫന്‍ തൊട്ടിയില്‍, ബാബു കുളങ്ങര, മനോജ് ഓടിമുഴുങ്ങായില്‍, റ്റോമി പൂക്കുമ്പേല്‍ എന്നിവര്‍ നേതൃത്വം നല്‍കി.
 
Comments