റ്റാമ്പാ സേക്രഡ് ഹാര്‍ട്ട് ഇടവകയിലെ കുട്ടികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു.

posted Feb 24, 2011, 10:33 PM by Knanaya Voice
റ്റാമ്പാ: പേട്ട ലിറ്റില്‍ ഹാര്‍ട്ട് നേഴ്സറി സ്കൂളിലെ കുട്ടികളുമായി പോയ വാന്‍ മറിഞ്ഞ് മരിച്ച കുരുന്നുകള്‍ക്ക് ആത്മശാന്തി നേര്‍ന്നുകൊണ്ട് താമ്പാ സേക്രഡ് ഹാര്‍ട്ട് ക്നാനായ കത്തോലിക്ക ഇടവകയിലെ തിരുബാല സഖ്യത്തിലെ കുട്ടികള്‍, മരിച്ച കുട്ടികളുടെ ചിത്രത്തിനുമുമ്പില്‍ പുഷ്പാര്‍ച്ചന നടത്തി. ഫെബ്രുവരി 20-ാം തീയതി ഞായറാഴ്ച വിശുദ്ധ കുര്‍ബാനയ്ക്കുശേഷം തിരുബാല സഖ്യത്തിനുവേണ്ടി അഞ്ജലി വഞ്ചിപ്പുരയ്ക്കല്‍, മരിച്ച കുട്ടികള്‍ക്ക് ആത്മശാന്തി നേര്‍ന്നു സംസാരിച്ചു. തുടര്‍ന്ന് കുട്ടികള്‍ മുമ്പോട്ടുവന്ന്, മരിച്ച കുട്ടികളുടെ ചിത്രങ്ങളുടെ മുന്നില്‍ പ്രാര്‍ത്ഥിച്ചശേഷം പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വിശുദ്ധ കുര്‍ബാനയും തുടര്‍ന്നുള്ള സ്നേഹവിരുന്നും സ്പോണ്‍സര്‍ ചെയ്തത് ഹോളി ഫാമിലി കൂടാരയോഗം ആയിരുന്നു.

ജോസ്മോന്‍ തത്തംകുളം
Comments