റ്റാമ്പാ: റ്റാമ്പായില്‍ സ്‌നേഹദൂത് 2010ന് തുടക്കമായി. ക്രിസ്മസിനു മുന്നോടിയായി നടത്തുന്ന കരോളിന് റ്റാമ്പാ സേക്രട്ട് ഹാര്‍ട്ട് ക്‌നാനായ ഇടവകയില്‍ തുടക്കംകുറിച്ചു. വികാരി ഫാദര്‍ ബിന്‍സ് ചേത്തലിന്റെയും കരോള്‍ കമ്മറ്റി കോര്‍ഡിനേറ്റേഴ്‌സായ തോമസ് കണ്ടാരപ്പള്ളി, സണ്ണി വാലേച്ചിറ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേക ടീം വാഹനത്തില്‍ അലങ്കരിച്ച പൂല്‍ക്കൂടുമായി സ്‌കൂള്‍ ബസ്സുകളില്‍ ഭവനസന്ദര്‍ശനം നടത്തും. ഇടവകയിലെ 15 വാര്‍ഡുകളില്‍ ഓരോ വാര്‍ഡുകളില്‍ ഓരോ ദിവസം സന്ദര്‍ശനം നടത്തും. ഭവനസന്ദര്‍ശന വേളയില്‍ ഏറ്റവും ഭംഗിയുള്ള പൂല്‍ക്കൂട് ഒരുക്കിയ ഭവനത്തിന് ജോപ്പന്‍ മാരമംഗലം സ്‌പോണ്‍സര്‍ ചെയ്തിട്ടുള്ള ഒന്നാം സമ്മാനവും ടേസ്റ്റ് ഓഫ് ഇന്ത്യ സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്ന രണ്ടാംസമ്മാനവും ഡിസംബര്‍ 24ന് രാത്രി എട്ടിന് നടക്കുന്ന പിറവി തിരുന്നാള്‍ ആഘോഷങ്ങളോടനുബന്ധിച്ച് നല്‍കും ജോസ്‌മോന്‍ തത്തംകുളം |