സ്‌കോട്ട്‌ലന്‍ഡില്‍ ക്നാനായ നഴ്സിന്‌ അംഗീകാരം

posted Nov 2, 2009, 9:17 AM by Saju Kannampally   [ updated Nov 10, 2009, 8:39 PM by Anil Mattathikunnel ]
 
ഗ്ലാസ്‌ഗോ: സ്‌കോട്ട്‌ലന്‍ഡ്‌ – നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്‌ റീജിയന്റെ കീഴിലുള്ള സതേണ്‍ ക്രോസിലെ ഏറ്റവും നല്ല നഴ്സിനുള്ള അവാര്‍ഡ്‌ ജോമോള്‍ ബെന്നിയ്ക്ക്‌. ഈ റീജിയനില്‍ മാത്രമായി ഇരുന്നൂറോളം കെയര്‍ ഹോമുകളുടെ ബിസിനസ്‌ ശൃംഖലയാണ്‌ സതേണ്‍ ക്രോസിനുള്ളത്‌.

ഗ്ലാസ്‌ഗോയില്‍ ലാനാര്‍ക്‌ കൌണ്ടിയിലുള്ള മദര്‍വെല്ലില്‍ വിഷോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന സതേണ്‍ ക്രോസിന്റെ കെയര്‍ ഹോമില്‍ നഴ്സസ്‌ ഇന്‍ ചാര്‍ജാണ്‌ ജോമോള്‍. റമദാ ഹോട്ടലില്‍ വച്ചു നടന്ന ചടങ്ങില്‍ സ്‌കോട്ടിഷ്‌ കെയര്‍ ചെയര്‍മാന്‍ റൊണാള്‍ഡ്‌ മെയര്‍ അവാര്‍ഡ്‌ ദാനം നടത്തി. സതേണ്‍ ക്രോസിന്റെ റീജനല്‍ ഡയറക്‌ടര്‍ മൈക്കിള്‍ മക്കിന്‍ പോഷ്‌ ആശംസകള്‍ അര്‍പ്പിച്ചു.

കുറുമുള്ളൂര്‍   കട്ടയ്ക്കാം  തടത്തില്‍ ജോസഫ്‌ – അന്നമ്മ ദമ്പതികളുടെ മകളാണ്‌ ജോമോള്‍ ബെന്നി. ഭര്‍ത്താവ്‌ ബെന്നി കണിയാംപറമ്പില്‍(കരിംകുന്നം ) വിഷോയിലുള്ള അതേ കെയര്‍ ഹോമില്‍ ജോലി നോക്കുന്നു. ഇവര്‍ക്ക്‌ മൂന്നു മക്കളുണ്ട്‌.

സാജു കണ്ണമ്പള്ളി
 

Comments