അറ്റലാന്റ: രണ്ടു വര്‍ഷത്തോളം അറ്റ്‌ലാന്റയിലെ ക്‌നാനായ മക്കളുടെ ഇടയനായി പ്രവര്‍ത്തിച്ച ശേഷം സാന്‍ഹൊസെ ക്‌നാനായ മിഷന്‍ ഡയറക്ടറായി നിയമിതനായ ഫാ.സ്റ്റാനി ഇടത്തിപ്പറമ്പിലിന് അറ്റലാന്റയിലെ ഹോളിഫാമിലി ഇടവകാംഗങ്ങള്‍ സ്‌നേഹനിര്‍ഭരമായ യാത്രയയപ്പ് നല്‍കി. ഞായറാഴ്‌ച ദിവ്യബലിക്കു ശേഷം നടന്ന യാത്രയയപ്പ് ചടങ്ങുകള്‍ക്ക് മാത്യു വേലിയാത്ത് നേതൃത്വം നല്‍കി. സെക്രട്ടറി ബേബി പുതിയവീട്ടില്‍, പാരിഷ് കൗണ്‍സില്‍ അംഗം മത്തച്ചന്‍ വാഴക്കാല, വിന്‍സന്റ് ഡി പോള്‍ സഖ്യത്തിനു വേണ്ടി ബെന്നി അത്തിമറ്റം, സണ്‍ഡേ സ്‌കൂളിനു വേണ്ടി ഡി.ആര്‍.ഇ ജെസി വേലിയാത്ത്, വിമന്‍സ് ഫോറം പ്രസിഡന്റ് ജോമോള്‍ ചാക്കോനാല്‍, കെ.സി.വൈ.എല്‍ നെ പ്രതിനിധീകരിച്ച് ജോഷ്വാ അമ്പലത്തിങ്കല്‍, അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് ഇലക്കാട്ട്, സെക്രട്ടറി ഡൊമിനിക് ചാക്കോനാല്‍, കൈക്കാരന്‍ തോമസ് ചെരുവില്‍, ടോമി വാലാച്ചിറ എന്നിവര്‍ അച്ചന്റെ പ്രവര്‍ത്തനങ്ങളെയും, സമുദായത്തിന്റെ വികസനത്തിനു നല്‍കിയ സംഭാവനകളെയും പ്രകീര്‍ത്തിച്ചു. രണ്ടു വര്‍ഷം മുമ്പ് അറ്റ്‌ലാന്റയില്‍ മിഷന്‍ ഡയറക്ടറായി നിയമിതനായ ഫാ.സ്റ്റാനി ഇടത്തിപറമ്പില്‍ അസൂയാവഹമായ വേഗതയില്‍ ഇടവകാംഗങ്ങളുടെ നിര്‍ലോഭമായ സഹകരണത്തോടെ ഹോളിഫാമിലി ക്‌നാനായ കാത്തലിക് ദേവാലയം വാങ്ങുന്നതിന് നേതൃത്വം നല്‍കുകയും, ഇന്ത്യയുടെ വെളിയില്‍ ക്‌നാനായ സമുദായത്തിന് രണ്ടാമത്തെ ദേവാലയം എന്ന സ്വപ്‌നം സാക്ഷാത്‌കരിക്കുകയും ചെയ്‌തു. അറ്റലാന്റയിലെ ക്‌നാനായ മക്കള്‍ തനിക്കു നല്‍കിയ അകമഴിഞ്ഞ പിന്തുണയ്‌ക്ക് മറുപടി പ്രസംഗത്തില്‍ സ്റ്റാനി അച്ചന്‍ നന്ദിയുടെ വാടാമലരുകള്‍ അര്‍പ്പിച്ചു.
സാജു വട്ടക്കുന്നത്ത്
|