സൈമണ്‍ കോട്ടൂരിന് ക്നാനായ വ്യവസായ സംരംഭക പുരസ്ക്കാരം

posted Jul 27, 2010, 9:18 PM by Anil Mattathikunnel
ഡാളസ്: നോര്‍ത്തമേരിക്കന്‍ ക്നാനായ കാത്തലിക് സമൂഹത്തിലെ വ്യവസായ സംരംഭകനുളള കെ.സി.സി.എന്‍.എ അവാര്‍ഡ് സൈമണ്‍ (സോമന്‍) കോട്ടൂരിന് ലഭിച്ചു. ഡാളസില്‍ നടന്ന 9-ാമത് നോര്‍ത്തമേരിക്കന്‍ ക്നാനായ കണ്‍വന്‍ഷന്റെ ബാന്‍ക്വറ്റ് സമ്മേളനത്തില്‍ വെച്ച് കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടില്‍ നിന്നും സൈമണ്‍ കോട്ടൂര്‍ അവാര്‍ഡ് സ്വീകരിച്ചു. അരിസോണ സംസ്ഥാനത്ത് ഫെഡറല്‍-സ്റേറ്റ് ഗവണ്‍മെന്റിന്റെ സഹകരണത്തോടെ പീഢിതരും, തിരസ്ക്കരിതരുമായ കുട്ടികളുടെ പുനരധിവാസമേഖലയിലാണ് സോഷ്യല്‍ സര്‍വീസില്‍ മാസ്റ്റര്‍ ബിരുദധാരിയായ ഇദ്ദേഹം പ്രവര്‍ത്തിക്കുന്നത്. സൈമണ്‍ കോട്ടൂര് സി.ഇ.ഒ. ആയ സണ്‍ഷൈന്‍ ഗ്രൂപ്പ് ഹോംസില്‍ 22 സ്ഥലങ്ങളിലായി 140-ഓളം ജോലിക്കാര്‍ പ്രവര്‍ത്തിക്കുന്നു. 220-ഓളം കുട്ടികള്‍ ഈ സ്ഥാപനങ്ങളില്‍ താമസിക്കുന്നു. 2006 മുതല്‍ സിറ്റിസന്‍സ് റിവ്യൂ പാനലില്‍ ഇദ്ദേഹം അംഗമാണ്. അരിസോണ ഗവര്‍ണര്‍ ജാനറ്റ് നപ്പോളിറ്റാനോ ആണ് ഈ നിയമനം നടത്തിയിരിക്കുന്നത്. ഫോസ്റര്‍ കെയര്‍ റിവ്യൂ ബോര്‍ഡിലെ എക്സിക്യൂട്ടിവ് ബോര്‍ഡ് അംഗമായി അരിസോണ സുപ്രീംകോര്‍ട്ട ചീഫ് ജസ്റിസ് സൈമണ്‍ കോട്ടൂരിനെ നിയമിച്ചിട്ടുണ്ട്.  അരിസോണയിലെ മാരികോപ്പ കൌണ്ടിയില്‍ സോഷ്യല്‍ സര്‍വീസ് ഡിപ്പാര്‍ട്ട്മെന്റിന്റെ ഹയറിംഗ് പാനലിലെ അംഗമായും ഇദ്ദേഹം നിയമിതനാണ്. കാലിഫോര്‍ണിയ മേഖലയില്‍ കെ.സി.സി.എന്‍.എ റീജിയണല്‍ വൈസ് പ്രസിഡന്റായ സൈമണ്‍ കോട്ടൂരിന്റെ ഭാര്യ എല്‍സയും സോഷ്യല്‍ വര്‍ക്കറായി ബിസിനസില്‍ സഹായിക്കുന്നു. അരുണ്‍, ടോണി, എന്നിവരാണ് മക്കള്‍.

ജോസ് കണിയാലി

Comments