സമാധാന സ്ഥാപനത്തിന്‌ മാർപാപ്പയുടെ ആഹ്വാനം

posted Apr 15, 2009, 11:13 AM by Unknown user   [ updated Apr 15, 2009, 11:32 AM ]
 
വത്തിക്കാൻ സിറ്റി: പശ്ചിമേഷ്യയിൽ സമാധാനം സ്ഥാപിക്കുന്നതിന്‌ ഊർജിതശ്രമം ഉണ്ടാവണമെന്ന്‌ ഈസ്റ്റർ ദിന സന്ദേശത്തിൽ ബനഡിക്ട്‌ പതിനാറാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.

സെന്റ്‌ പീറ്റേഴ്സ്‌ ബസിലിക്കാ യുടെ പടവുകളിൽ നിന്ന്‌ 'നഗരത്തിനും ലോകത്തിനു'മുള്ള ആശീർവാദം നൽകി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറ്റലിയിൽ ഭൂകമ്പ ദുരന്തത്തിനിരയായവരെയും മാർപാപ്പ പ്രത്യേകം അനുസ്മരിച്ചു.

ബുദ്ധിമുട്ടുള്ളതാണെങ്കിലും അനുരഞ്ജനം സമാധാനത്തിന്‌ അനിവാര്യമാണെന്ന്‌ ഇസ്രേലി-പലസ്തീൻ പ്രശ്നത്തെ​‍്ക്കുറിച്ചു പരാമർശിച്ച്‌ അദ്ദേഹം ഓർമിപ്പിച്ചു. വിശുദ്ധനാടു സന്ദർശിക്കുമ്പോൾ ഇക്കാര്യം ഊന്നിപ്പറയുമെന്നും മാർപാപ്പ വ്യക്തമാക്കി. മേയ്‌ എട്ടുമുതൽ 15 വരെ തീയതികളിൽ പശ്ചിമേഷ്യയിൽ പര്യടനം നടത്തുന്ന മാർപാപ്പ അമ്മാൻ, ജറൂസലം, ബേത്ലഹേം, നസ്രത്ത്‌ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.
 
ആഗോള സാമ്പത്തിക പ്രതിസന്ധി, ദാരിദ്യം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ നിരവധി പ്രശ്നങ്ങളാൽ നട്ടം തിരിയുമ്പോൾ പ്രതീക്ഷയുടെ പുതിയ മേഖലകൾ കണെ​‍്ടത്തേണ്ടത്‌ ആവശ്യമാണെന്ന്‌ മാർപാപ്പ സന്ദേശത്തിൽ ഓർമിപ്പിച്ചു.
 
തുടർന്ന്‌ മലയാളം, ഹിന്ദി, ബംഗാളി തുടങ്ങിയവ ഉൾപ്പെടെ 63 ഭാഷകളിൽ മാർപാപ്പ ഈസ്റ്റർ ആശംസകൾ നേർന്നു. ഉയിർത്തെഴുന്നേറ്റ ക്രിസ്തുവിന്റെ പ്രകാശം നമ്മുടെ ഹൃദയങ്ങളെയും മനസിനെയും പ്രകാശിപ്പിക്കട്ടെയെന്ന്‌ നേരത്തെ ഈസ്റ്റർ ദിവ്യബലി അർപ്പിച്ചു മാർ​‍ാപാപ്പ പ്രാർഥിച്ചു.
 
 
 
 
സിജോയ്‌ പറപ്പള്ളി
Comments