സമ്മര്‍ ഇന്‍ ഹോളി ഫാമിലി അറ്റ്ലാന്റാ

posted Aug 19, 2010, 11:01 PM by Knanaya Voice   [ updated Aug 20, 2010, 8:14 AM by Saju Kannampally ]
അറ്റ്ലാന്റാ: ഹോളി ഫാമിലി ക്നാനായ കാത്തലിക് ദേവാലയത്തില്‍  ആഗസ്റ് 2, 3,4, തീയതികളിലും 14-ാം തീയതിയുമായി കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കുമായി സമ്മര്‍ ഇന്‍ ഹോളി ഫാമിലി എന്ന പ്രോഗ്രാം നടത്തുകയുണ്ടായി. ഇടവക വികാരി ഫാ.എബി വടക്കേക്കര മേല്‍ നോട്ടം നിര്‍വ്വഹിച്ച പരിപാടി  ഏവര്‍ക്കും വിജ്ഞാനപ്രദവും വിനോദപ്രഥവും ആയിരുന്നു കുട്ടികളുടെ വ്യക്തിത്വ  വളര്‍ച്ചയക്ക് ഉപകാരപ്രഥമായ ക്ളാസ്സുകളും പരിപാടിയില്‍ ഉണ്ടായിരുന്നു.ഫാ.എബ്രഹാം കളരിക്കല്‍, ജിബിന്‍ ചിറയില്‍ എന്നിവര്‍ കുട്ടികള്‍ക്കായി ക്ളാസ്സുകള്‍ എടുത്തു.മാത്യു ഇലക്കാട്ട് യുവജനങ്ങള്‍ക്ക്  വേണ്ടി ക്ളാസ്സുകള്‍ എടുക്കുകയുണ്ടായി.മേരി ചിറയില്‍ ഏവര്‍ക്കും വേണ്ട എല്ലാ സഹായങ്ങളും നല്‍കുകയുണ്ടായി, കുട്ടികളും യുവജനങ്ങളും ഒരുപോലെ ആസ്വദിച്ച പ്രോഗ്രാം ആയിരുന്നു സമ്മര്‍ ഇന്‍ ഹോളി ഫാമിലി.
 

സാജുവട്ടക്കുന്നത്ത്
Comments