സമ്പത്ത് ദൈമമഹത്വത്തിനും മനുഷ്യനന്മയ്ക്കും വേണ്ടി വിനിയോഗിക്കുക

posted Mar 2, 2011, 9:48 PM by Knanaya Voice   [ updated Mar 2, 2011, 9:50 PM ]
അമേരിക്കയിലെ ഡിട്രോയിറ്റ് സെന്റ് മേരീസ് ക്നാനായ കത്തോലിക്ക ദേവാലയം വാങ്ങുവാന്‍ 20000$ Pledge ചെയ്ത് മുഴുവന്‍ തുകയും ഇടവക വികാരി ഫാ. മാത്യു മേലേടത്തിനെ, വേലിയത്ത് ജേക്കബ് ചാണ്ടി & ചിന്നമ്മ ഏല്‍പ്പിച്ചു. ഇടവക അംഗങ്ങളുടെ പേരിലുള്ള നന്ദി വികാരി ഇവര്‍ക്ക് നല്‍ക്. പൊതുയോഗ തീരുമാനമനുസരിച്ച് തുടര്‍ന്ന് വരുന്ന 10 വര്‍ഷത്തേയ്ക്ക് ഒരു പാര്‍ക്കിംഗ് സ്പോട്ട് ഇവരുടെ പേരില്‍ റിസേര്‍വ് ചെയ്ത് കൊടുക്കുന്നതായിരിക്കും. ദേവാലയം വാങ്ങുവാന്‍ ഇടവക അംഗങ്ങള്‍ കഴിവ് അനുസരിച്ച് Pledge ചെയ്തിരുന്നു. 15000 $ ഉം അതില്‍ കൂടുതലും Pledge ചെയ്ത് 2011 ഡിസംബര്‍ മാസത്തിന് മുമ്പായി മുഴുവന്‍ തുകയും പള്ളിയില്‍ ഏല്‍പ്പിക്കുന്നവര്‍ക്ക് വരുന്ന 10 വര്‍ഷത്തേയ്ക്ക് പള്ളിയുടെ സമീപമുള്ള ഒരു പാര്‍ക്കിംഗ് സ്പോട്ട് റിസര്‍വ് ചെയ്തുകൊടുക്കുന്നതാണെന്ന് പള്ളി പൊതുയോഗ തീരുമാനം വികാരി അറിയിച്ചു. നമ്മുടെ സമ്പത്ത് ദൈവദാനമായി കാണുകയും; ദൈവമഹത്വത്തിനും സമൂഹ നന്മയ്ക്കും വേണ്ടി അവ വിനിയോഗിക്കുമ്പോള്‍ സുവിശേഷ അനുസൃത ജീവിതം നാം കാഴ്ച വയ്ക്കുകയാണ് ചെയ്യുന്നത് എന്ന് വികാരി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

ജോസ് ചാഴികാടന്‍
Comments