സാന്‍ ആന്റോണിയ ക്നാനായ അസോസിയേഷന് പുതിയ നേതൃത്വം

posted Dec 6, 2010, 7:14 AM by knanaya news   [ updated Dec 6, 2010, 7:52 AM by Saju Kannampally ]
സാന്‍ അന്റോണിയ:  ഇന്ന് രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ ബീന റ്റോജോ ചോരാത്ത് (പ്രസിഡന്റ്), ജാക്സണ്‍ ജോസ് തേക്കുനില്‍ക്കുന്നതില്‍ (സെക്രട്ടറി), എന്നിവരുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച പാനല്‍ ഒന്നടങ്കം തെരഞ്ഞെടുക്കപ്പെട്ടു. ജോണ്‍ മാത്യു, ജോസ് കുര്യന്‍, ആന്‍സി കുരുവിള എന്നിവര്‍ അടങ്ങിയ ഇലക്ഷന്‍ കമ്മീഷനാണ് തെരഞ്ഞെടുപ്പ് പ്രക്രീയയ്ക്ക് നേതൃത്വം നല്‍കിയത്. പോള്‍ ചെയ്ത 56% വോട്ടില്‍ അസാധുവായ ഒരു വോട്ട് ഒഴികെ മുഴുവന്‍ വോട്ടും ബീന നേതൃത്വം നല്‍കിയ പാനലിന് ലഭിച്ചെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ജോണ്‍ മാത്യു പറഞ്ഞു. സ്ഥാനാര്‍ത്ഥികളും പ്രതിനിധികളും അടങ്ങുന്ന സംഘം സാക്ഷിയായാണ് വോട്ട് എണ്ണല്‍ നടന്നത്. മേരി ജോസഫ് മാവേലി (വൈസ് പ്രസിഡന്റ്), നിഷ മാത്യു പഴയംപള്ളിയില്‍ (ജോ. സെക്രട്ടറി), ജോമോള്‍ ഷാങ്കോ പുത്തന്‍ (ട്രഷറര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങള്‍. സ്റീഫന്‍ മറ്റത്തില്‍ നാഷണല്‍ കൌണ്‍സില്‍ പ്രതിനിധിയായി വിജയിച്ചു.
 
ഷീജോ പഴയംപള്ളി
Comments