സാന്‍ അന്റോണിയ: സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പള്ളിയിലെ ക്രിസ്തുമസ് ദിവ്യബലിയും ആഘോഷങ്ങളും 25-ന് നടക്കും. രാവിലെ 10-ന് നടക്കുന്ന ആഘോഷമായ ദിവ്യബലിക്ക് ഫാ. ജോസഫ് ഒലിക്കര നേതൃത്വം നല്‍കും. തുടര്‍ന്ന് ഗിഫ്റ്റ് എക്സ്ചേഞ്ച്, കുട്ടികളുടെ കലാമത്സരങ്ങളും കലാപരിപാടികളും, മുതിര്‍ന്നവര്‍ക്ക് വിവിധ മത്സരങ്ങള്‍ എന്നിവ നടത്തുന്നതാണ്. ബിജോ കാരക്കാട്, ജോണ്‍ വെന്മേനി, ഷീജോ പഴയംപള്ളി, സിജു കുഴിയംപറമ്പില്‍, സണ്ണി തേക്കുനില്‍ക്കുന്നതില്‍, ജോസ് മാവേലി, ജോസ് തേക്കുനില്‍ക്കുന്നതില്‍, ഷങ്കോ ചോരാത്ത് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. സ്നേഹ വിരുന്നോടുകൂടി വൈകുന്നേരം പരിപാടികള്‍ അവസാനിക്കും. |