സാന്‍ അന്റോണിയയിലെ എക്യുമിനിക്കല്‍ റ്റാലന്റ് നൈറ്റ് വിസ്മയമായി.

posted Dec 20, 2010, 11:15 PM by knanaya news   [ updated Dec 21, 2010, 5:05 PM by Saju Kannampally ]
സാന്‍ അന്റോണിയോ: സാന്‍ അന്റോണിയയിലെ ക്രൈസ്തവ കൂട്ടായ്മയും റ്റാലന്റ്നൈറ്റും പ്രേഷകര്‍ക്ക് വിസ്മയമായി. സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ദൈവാലയം, സെന്റ് തോമസ് സീറോ മലബാര്‍ മിഷന്‍, സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് ദൈവാലയം എന്നീ പള്ളികളുടെ നേതൃത്വത്തില്‍ മുന്നര മണിക്കൂര്‍ സമയത്തേയ്ക്ക് നടന്ന കലാസന്ധ്യയില്‍ പ്രായഭേദമില്ലാതെ കുഞ്ഞുങ്ങളും പ്രായമായവരും പങ്കെടുത്തത് അപൂര്‍വ്വ അനുഭവമായിരുന്നു. പാട്ട്, ഡാന്‍സ്, സ്കിറ്റ്, നാടകം മാര്‍ഗ്ഗംകളി, തമാശ തുടങ്ങിയ വ്യത്യസ്ഥമായ നിരവധി പരിപാടികള്‍ അവതരിപ്പിച്ച് അംഗങ്ങല്‍ സദസ്സിനെ കീഴടക്കി. സെന്റ് ജോര്‍ജ്ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് പള്ളി പ്രതിനിധികളായ വികാരി. ഫാ. മാത്യൂസ് ജോര്‍ജ്ജ്, ജോയി കൂത്താട്ടുകുളം, സി. പി. പൌലോസ്, സെന്റ് തോമസ് സീറോ മലബാര്‍ മിഷ്യന്‍ പ്രതിനിധികള്‍ ട്രസ്റ്റി വില്‍സണ്‍ ഉമ്മന്‍, സെക്രട്ടറി മെക്സ്മിന്‍ സേവ്യര്‍, ക്നാനായ പള്ളി പ്രതിനിധികള്‍, ട്രസ്റ്റി ജോണ്‍ വെമ്പേനി, സെക്രട്ടറി ബിജോ കാരക്കാട് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ഷീജോ പഴയംപള്ളി, അമൃത, സ്നേഹ എന്നിവര്‍ എം. സി. ആയിരുന്നു.

 

Comments