സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിന്റെ ആഭിമുഖ്യത്തില്‍ സാന്‍ അന്റോണിയയിലും പരിസരങ്ങളിലും ക്രിസ്തുമസ് കരോള്‍ നടത്തുന്നു. ഇടവകയുമായി സഹകരിക്കുന്ന എല്ലാ കുടുംബങ്ങളും ഒത്തൊരുമിച്ച് എല്ലാദിവസവും കരോള്‍ ഗാനങ്ങള്‍ ആലപിച്ച് ക്രിസ്തുമസ് സന്ദേശവുമായി വീടുകള്‍ കയറിയിറങ്ങുകയാണ്. സാന്‍ അന്റോണിയായിലെ എല്ലാ ക്രൈസ്തവ കുടുംബങ്ങളിലും യേശുവിന്റെ ജനന സന്ദേശം കൈമാറുകയാണ് ലക്ഷ്യം. ട്രസ്റി ജോണ്‍ വെന്മേനി, പി. ആര്‍. ഒ. ഷീജോ കുര്യന്‍ പഴയംപള്ളി, മതബോധന ഡയറക്ടര്‍ ജാക്സണ്‍ തേക്കുനില്‍ക്കുന്നതില്‍, ജിജോ തേക്കുനില്‍ക്കുന്നതില്‍, ജോസ് മാവേലി, ഷങ്കോ ചോരത്ത്, സിജു ഒഴിപ്പറമ്പില്‍, സണ്ണി തേക്കുനില്‍ക്കുന്നതില്‍, സിജോ കാരക്കാട് എന്നിവര്‍ നേതൃത്വം നല്‍കുന്നു.
|