സാന്‍ അന്റോണിയോ ക്നാനായ പള്ളിയില്‍ യാത്രയയപ്പ് സമ്മേളനവും പൊതുയോഗവും

posted Dec 20, 2010, 11:16 PM by Knanaya Voice   [ updated Dec 21, 2010, 8:16 AM by Saju Kannampally ]
സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പള്ളി വികാരി ഫാ. ജയിംസ് ചെരുവിന് പള്ളിയില്‍ നടന്ന് പൊതുസമ്മേളനത്തില്‍ യാത്രയയപ്പ് നല്‍കി. നാട്ടിലേയ്ക്ക് സ്ഥലംമാറി പോകുന്ന ഫാ. ജയിംസ് ചെരുവില്‍ നന്ദിപറഞ്ഞു. ഹൂസ്റ്റണ്‍ ക്നാനായ സമൂഹത്തില്‍നിന്ന് സൈമണ്‍ എള്ളങ്കി, സണ്ണി കാരിക്കല്‍ എന്നിവരും പങ്കെടുത്ത് ദിവ്യബലിക്ക് ശേഷം നടന്ന പൊതുയോഗത്തില്‍ വാര്‍ഷിക കണക്കും റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വരുംകാല പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ചകള്‍ നടന്നു. ഈ വര്‍ഷത്തെ കണക്ക് ഓഡിറ്റ് ചെയ്യാന്‍ സണ്ണി ജോസഫ്, ഷീജോ പഴംപള്ളി എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. വിവിധ ചര്‍ച്ചകള്‍ക്ക് സിജോ കാരക്കാട്, ജോണ്‍ വെമ്മേനിയില്‍, ഷീജോ പഴയംപള്ളി, ജാക്സണ്‍ തേക്കിനിക്കുന്നേല്‍, സിജു കുഴിമ്പറമ്പില്‍ ആഞ്ചല മാവേലില്‍, ഷങ്കോ ചോരാത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സാന്‍ അന്റോണിയോ ഇടവക ദേവാലയം ഒരു അത്ഭുതവും മാതൃകയുമാണെന്ന് ഫാ. ചെരുവില്‍ നന്ദിപ്രസംഗത്തില്‍ സൂചിപ്പിച്ചു. സ്നേഹവിരുന്നോടുകൂടി പരിപാടികള്‍ അവസാനിച്ചു.
Comments