സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ ഇടവക സമൂഹം വാര്‍ഷിക ധ്യാനത്തി ഒരുങ്ങിക്കഴിഞ്ഞു. ഫാ. അബ്രാഹം വെട്ടുവേലില്‍ MSFS ന്റെ നേതൃത്വത്തില്‍ വെള്ളി, ശനി, ഞായര്‍ (ഫെബ്രുവരി 18, 19, 20) ദിവസങ്ങളില്‍ നടത്തപ്പെടുന്ന വാര്‍ഷിക നവീകരണ ധ്യാനത്തിനായി സാന്‍ ആന്റോണിയോയുടെയും പരിസരപ്രദേശങ്ങളിലേയും ആബാലവൃദ്ധ ജനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ത്രിദിന ധ്യാനം കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി പ്രത്യേകം നടത്തപ്പെടും. 2009 -ല്‍ മിഷന്‍ രൂപീകൃതമായതിനുശേഷം തുടര്‍ച്ചയായി രണ്ടാം വാര്‍ഷിക ധ്യാനമാണിത്. ക്രിസ്തീയ വിശ്വാസികളുടെ ആത്മീയ ഉണര്‍വ്വും, ആന്തരിക സൌഖ്യവുമാണ് ഈ ധ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്. ഈ ധ്യാനത്തിന് ആത്മീയ നേതൃത്വം നല്‍കിവരുന്നത്. സെന്റ് ആന്റണീസ് ക്നാനായ പള്ളിവികാരി ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്താണ്. ആത്മീയ ഉണര്‍വിനും വിശ്വാസ തീഷ്ണതയ്ക്കും അടിത്തറ പാകുവാന്‍ "വചനാമൃതം'' 2011 ലേയ്ക്ക് എല്ലാ വിശ്വാസികളേയും സഹകര്‍ഷം സ്വാഗതം ചെയ്യുന്നു.
ഷീജോ കുര്യന്‍ |