സാന്‍ അന്റോണിയോയില്‍ ക്രിസ്തുമസ് - ന്യൂഇയര്‍ ആഘോഷങ്ങള്‍ ഗംഭീരമായി

posted Jan 14, 2011, 4:42 AM by Knanaya Voice
സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് ദേവാലയത്തില്‍ ക്രിസ്തുമസ്-ന്യൂഇയര്‍ ആഘോഷങ്ങള്‍ ഗംഭീരമായി നടത്തപ്പെട്ടു. ക്രിസ്തുമസ് കുര്‍ബാന ബഹുമാനപ്പെട്ട ഫാ. ജോസഫ് ഓലിക്കരയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു. തുടര്‍ന്ന് സാന്റാക്ളോസ് എല്ലാവര്‍ക്കും ക്രിസ്തുമസ് സമ്മാനപ്പൊതികല്‍ വിതരണം ചെയ്തു. പിന്നീട് വിവിധ കലാപരിപാടികളും, കളികളും നടത്തപ്പെട്ടു. എല്ലാവരും ഒരുമിച്ച് ക്രിസ്തുമസിന്റെ സ്നേഹവിരുന്ന് പങ്കുവച്ചു. പിന്നീട് നടന്ന കൌതുകരമായ ലേലംവിളിയില്‍ ശ്രീ. ജാക്സണ്‍ ജോസ് 101 ഡോളറിന് വിളിച്ചെടുത്ത് ഒരു പ്ളേറ്റ് പോട്ടി ഫ്രൈ കൌതുകരമായി. ക്രിസ്തുമസ് ആഘോഷങ്ങള്‍ക്ക് ശ്രീ. ജോണ്‍ വെമ്മേലില്‍, ശ്രീ. ബിജോ കാരക്കാട്ട്, ശ്രീ. സിജു കുഴിപ്പറമ്പില്‍, ശ്രീ. ജാക്സണ്‍ തേക്കിനിക്കുന്നേല്‍, ആഞ്ചല മാവേലില്‍. ജോമോള്‍ ചോരത്ത്, സണ്ണി തേക്കിനിക്കുന്നേല്‍, ഷീജോ പഴയമ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഷീജോ പഴയമ്പള്ളി

 

Comments