സാന്‍ അന്റോണിയോയില്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന് ഉജ്ജ്വല വരവേല്‍പ്പ്.

posted Jan 14, 2011, 4:46 AM by Knanaya Voice
സാന്‍ അന്റോണിയോ: സെന്റ് ആന്റണീസ് ക്നാനായ കാത്തലിക് പള്ളി വികാരിയായി നിയമിക്കപ്പെട്ട ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന് ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന ചടങ്ങില്‍ സ്വീകരണം നല്‍കി. അമേരിക്കയില്‍ എത്തിയതിനുശേഷം ആദ്യമായിട്ട് ഒരു ഇടവകയുടെ സ്വതന്ത്ര ചുമതലയുള്ള വികാരിയായി നിയമിതനായതില്‍ ഫാ. ഇല്ലിക്കുന്നുംപുറത്ത് സന്തോഷം രേഖപ്പെടുത്തി. പ്രസ്തുത യോഗത്തില്‍ ഹൂസ്റ്റണ്‍ മിഷ്യന്റെ ഭാരവാഹികളായ ശ്രീ. സൈമണ്‍ എള്ളങ്കില്‍, ശ്രീ. സണ്ണി കാരിക്കല്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ശ്രീ. ബിജോ കാരക്കാട്ട് അച്ചന് സ്വാഗതം അര്‍പ്പിച്ചു. സ്നേഹവിരുന്നോടുകൂടി പരിപാടി സമംഗളം പര്യവസാനിച്ചു. ജോണ്‍ മാത്യു, സിജു ജോസ്, ജാക്സണ്‍ ജോസ്, സണ്ണി ജോസഫ്, ആഞ്ചലാ ജോസ്, ജോമോള്‍ ഷാങ്കോ, ഷീജോ കുര്യന്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.
ഷീജോ പഴയമ്പള്ളി
Comments