സാന്‍ഹൊസെ സെന്‍ മേരീസ് മിഷന്‍ മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഓഗസ്റ് 15 ന് ആഘോഷിക്കുന്നു.

posted Aug 9, 2010, 1:18 AM by knanaya news   [ updated Aug 9, 2010, 8:15 AM by Anil Mattathikunnel ]
സാന്‍ഹൊസെ: സെന്‍ മേരീസ് ക്നാനായ മിഷന്‍ ആണ്ടു തോറും നടത്തിവരുന്ന പരിശുദ്ധ കന്യാമറിയത്തിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍,ഈ വര്‍ഷവും ഭക്തി പൂര്‍വ്വം കൊണ്ടാടുന്നു. ഫ്രീ മൊണ്ട് സൌത്ത് ബേ കമ്മ്യൂണിറ്റി ചര്‍ച്ചില്‍ വച്ചാണ് തിരുനാള്‍ ആഘോഷങ്ങള്‍ നടക്കുന്നത്. ഓഗസ്റ് 15 ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക്  മിഷന്‍ ഡയറക്ടര്‍ ഫാ.സ്റാനി ഇടത്തിപ്പറമ്പില്‍ തിരുനാള്‍ കൊടി ഉയര്‍ത്തി തിരുനാളിന് തുടക്കം കുറിക്കും. തുടര്‍ന്ന് ഫാ.എബ്രഹാം കറുകപ്പറമ്പിലിന്റെ മുഖ്വകാര്‍മ്മീകത്വത്തില്‍ ആഘോഷമായ പാട്ടുകുര്‍ബാനയും, ഭക്തി നിര്‍ഭരമായ പ്രദക്ഷിണവും ഉണ്ടായിരിക്കും. മാതാവിന്റെ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ ഓരോ വര്‍ഷവും ജനപങ്കാളിത്വം കൊണ്ടും,അനുഗ്രഹപ്രാപ്തികൊണ്ടും ശ്രദ്ധ ആകര്‍ഷിക്കുന്നു. തിരുനാളില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്.

മിഷന്‍ ഡയറക്ടര്‍ ഫാ.സ്റാനി ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ശ്രി.ലൂക്കോസ് ചെമ്മരപ്പളളില്‍, ജോസ് പാറശ്ശേരില്‍, ജോസ് മാമ്പിളളില്‍,  കുഞ്ഞുമോന്‍ ചെമ്മരപ്പളളില്‍ പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍ നെതൃത്വം നല്കുന്ന വിവിധ കമ്മിറ്റികളും തിരുനാള്‍ വിജയത്തിനു വേണ്ടി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു.
ശ്രീ.ജെയിംസ് കല്ലുപുരയ്ക്കല്‍, ഫ്രാന്‍സീസ് പുതിയിടം, കുഞ്ഞുമോന്‍ കളപ്പുരത്തട്ടേല്‍, സിറിയക് തോട്ടം, ജോസ് പാറശ്ശേരില്‍, ആനി ബാബു ആയിരത്തിങ്കള്‍, ബേബി തടത്തില്‍, ഫിലിപ്പ് തറയില്‍, ജാക്സണ്‍ പുറയംപളളി. സ്റീഫന്‍ വേലിക്കട്ടേല്‍, ആല്‍ഫി വെളളിയാന്‍, ജോയി തട്ടായത്ത് എന്നിവരാണ് തിരുനാള്‍ പ്രസുദേന്തിമാര്‍.തിരുനാള്‍ ദിവസം എല്ലാ വിശ്വാസികളും വന്നുചേരുകയും, തിരുനാള്‍ തിരുകര്‍മ്മങ്ങളിലും, സ്നേഹ വിരുന്നിലും പങ്കുചേര്‍ന്ന് മാതാവിന്റെ പ്രത്യേക അനുഗ്രഹം ലഭ്യമാക്കുവാന്‍ പ്രസുദേന്തിമാരും, ഫാ.സ്റാനി ഇടത്തിപ്പറമ്പിലും വിനയപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

ജോസ് മാമ്പിളളില്‍
Comments