സാന്‍ഹൊസെ : സെന്റ് മേരീസ് ക്നാനായ മിഷന്‍ ഈ വര്‍ഷവും പരിശുദ്ധമാതാവിന്റെ സ്വര്‍ഗ്ഗാരോഹണതിരുനാള്‍ ഭക്തി പൂര്‍വ്വം ആഘോഷിച്ചു.ഓഗസ്റ് പതിനഞ്ചാം തീയതി ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഡ്രീമൊണ്ട് സൌത്ത് ബേ കമ്മ്യൂണിറ്റി ചര്‍ച്ച് അങ്കണത്തില്‍ നൂറ് കണക്കിന് ഭക്ത ജനങ്ങള്‍ ഒത്തുചേര്‍ന്നു.മിഷന്‍ ഡയറക്ടര്‍ ഫാ.സ്റാനി ഇടത്തിപ്പറമ്പില്‍,ഭക്തജനങ്ങളുടെയും,നിരവധി വൈദീകരുടെയും സാന്നിധ്യത്തില്‍, വാദ്യമേളത്തിന്റെ അകമ്പടിയോടെ തിരുനാള്‍ കൊടി ഉയര്‍ത്തി ആഘോഷങ്ങള്‍ക്ക് തുടക്കമിട്ടു. തുടര്‍ന്ന് പ്രസുദേന്തിമാര്‍ക്കു വേണ്ടി അനുഗ്രഹ പ്രാര്‍ത്ഥന നടന്നു.ഭക്തി നിര്‍ഭരമായ ലദീഞ്ഞിന് ഫാ.സ്റാനി ഇടത്തിപറമ്പില്‍ നേതൃത്വം നല്കി. ഫാ.എബ്രഹാം കറുകപ്പറമ്പിലിന്റെ മുഖ്യകാര്‍മ്മീകത്വത്തിലായിരുന്നു ആഘോഷമായി പാട്ടുകുര്‍ബാന ഫാ.ടോണി,ഫാ.ബിജു, ഫാ.സ്റാനിഫാ.തോമസ് കൊരട്ടിയില്‍ തുടങ്ങിയ വൈദീകര്‍ സഹകാര്‍മ്മീകരായി പങ്കുചേര്‍ന്നു. ശ്രി.സ്റീഫന്‍ മരുതനാടിയില്‍ നേതൃത്വം നല്‍കിയ ഗാനസംഘം പാട്ടുകുര്‍ബാന ഭക്തിസാന്ദ്രമായി. ഫാ.തോമസ് കൊരട്ടിയില്‍ തിരുനാള്‍ സന്ദേശം നല്കി. തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം നടത്തപ്പെട്ട പ്രദക്ഷിണത്തില്‍ കുട്ടികളും,യുവതീയുവാക്കളും ഭക്തിയോടു കൂടെ നടന്നു നീങ്ങി.മുത്തുക്കുടകളും,കൊടികളും,കുരിശുമെല്ലാം പ്രദക്ഷിണത്തില്‍ ആകര്‍ഷണീയമായിരുന്നു. യുവ കലാകാരന്മാര്‍ അണിനിരന്ന ചെണ്ടമേളം പ്രദക്ഷിണത്തിന്റെ പ്രത്യേകതയായിരുന്നു.കമനീയമായി അലങ്കരിച്ച മാതാവിന്റെ തിരുരൂപവും ചുമലിലേറ്റി നീങ്ങിയ വിശ്വാസികള്‍ മാതാവിന്റെ ദിനം അനുസ്മരണീയമാക്കി. ശ്രീ.ജെയിംസ് കല്ലുപുരയ്ക്കല്‍,ഫ്രാന്‍സീസ് പുതിയിടം,കുഞ്ഞുമോന്‍ കളപ്പുരതട്ടേല്‍,സിറിയക് തോട്ടം,ജോസ് പാറശ്ശേരില്‍,ആനി ബാബു ആയിരത്തിങ്കല്‍,ഫ്രാന്‍സീസ് പുതിയിടം,കുഞ്ഞുമോന്‍ കളപ്പുരത്തട്ടേല്‍,സിറിയക് തോട്ടം,ജോസ് പാറശ്ശേരില്‍,ആനിബാബു ആയത്തിങ്കല്‍,ബേബി ഇടത്തില്‍,ഫിലിപ്പ് തറയില്‍,ജാക്സണ്‍ പുറയംപളളി,സ്റീഫന്‍ വേലിക്കട്ടേല്‍,ആല്‍ഫി വെളളിയാന്‍,ജോയി തട്ടായത്ത് എന്നിവരായിരുന്നു ഈവര്‍ഷത്തെ തിരുനാള്‍ പ്രസുദേന്തിമാര്‍.മിഷന്‍ ഡയറക്ടര്‍ ഫാ.സ്റാനി ഇടത്തിപ്പറമ്പിലിന്റെ നേതൃത്വത്തില്‍ കൈക്കാരന്മാരായ ശ്രി.ലൂക്കോസ് ചെമ്മരപ്പളളില്‍,ജോസ് പാറശ്ശേരില്‍,ജോസ് മാമ്പിളളില്‍,കുഞ്ഞുമോന്‍ ചെമ്മരപ്പളളില്‍,മറ്റ് പാരീഷ് കൌണ്‍സില്‍ അംഗങ്ങള്‍,വുമന്‍സ് ഫോറം,കെ.സി.വൈ.എല്‍. അംഗങ്ങള്‍ എന്നിവരും തിരുനാള്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. ശ്രീ.രാജു ആണ്ടുമാലിയുടെ നേതൃത്വത്തിലുളള ഫണ്ട് കമ്മറ്റി ഒരുക്കിയ സ്നേഹവിരുന്നില്‍ എല്ലാവരും പങ്കുചേര്‍ന്നു. ഈ വര്‍ഷത്തെ തിരുനാള്‍ ഭക്ത ജനങ്ങളുടെ പങ്കാളിത്വം കൊണ്ടും,സഹകരണം കൊണ്ടും ഭക്തി സാന്ദ്രമാക്കിയതില്‍ മിഷന്‍ ഡയറക്ടര്‍ ഫാ.സ്റാനി ഇടത്തിപ്പറമ്പില്‍ നന്ദി അറിയിച്ചു.ശ്രീ.സിറിയക് തോട്ടം,ഫിലിപ്പ് കറകപ്പറമ്പില്‍,ജോര്‍ജ് ചെറുകര എന്നിവരാണ് അടുത്തവര്‍ഷത്തെ പ്രസുദേന്തിമാര്‍. ജോസ് മാമ്പിളളില്‍ |