സന്ദര്‍ലാന്റില്‍ ക്നാനായ വിദ്യാര്‍ഥിനിക്ക്‌ അവാര്‍ഡ്‌

posted Sep 4, 2009, 2:12 PM by Saju Kannampally   [ updated Sep 27, 2009, 8:01 PM ]
സന്ദര്‍ലാന്റ്‌: സന്ദര്‍ലാന്റ്‌ സെന്റ്‌ ആന്റണീസ്‌ ഗേള്‍സ്‌ സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക്‌ യുകെ ഇന്റര്‍മീഡിയറ്റ്‌ മാത്സ്‌ ചലഞ്ച്‌–2009 അവാര്‍ഡ്‌. കോട്ടയം ജില്ലയിലെ പുന്നത്തുറ സ്വദേശികളും, സന്ദര്‍ലാന്റില്‍ താമസക്കാരുമായ പള്ളിക്കുന്നേല്‍ തോമസ്‌ ഫിലിപ്പ്‌– ജാന്‍സി ദമ്പതികളുടെ പുത്രി അലീന തോമസ്‌ ആണ്‌ സ്വര്‍ണമെഡലിന്‌ അര്‍ഹയായ കൊച്ചുമിടുക്കി.
 

9,10,11 ക്ലാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കു വേണ്ടി എല്ലാവര്‍ഷവും നടത്തുന്ന മത്സരപരീക്ഷയാണ്‌ യു.കെ മാത്സ്‌ ചലഞ്ച്‌. ഗോള്‍ഡ്‌ അവാര്‍ഡിനര്‍ഹയായതു കൂടാതെ അന്തര്‍ദ്ദേശീയ തലത്തില്‍ നടത്തുന്ന പിങ്ക്‌ കങ്കാരു ചലഞ്ച്‌ പരീക്ഷയില്‍ പങ്കെടുക്കുന്നതിനും അലീന ഇതിലൂടെ യോഗ്യത നേടി. സെന്റ്‌ ആന്റണീസ്‌ ഗേള്‍സ്‌ സ്‌കൂളിലെ 
ബെസ്‌റ്റ്‌ മാത്തമാറ്റീഷന്‍ അവാര്‍ഡും അലീന സ്വന്തമാക്കുകയുണ്ടായി. സന്ദര്‍ലാന്റ്‌ സെന്റ്‌ ജോസഫ്‌ സ്‌കൂള്‍ വിദ്യാര്‍ഥി അരുണ്‍ തോമസ്‌ സഹോദരനാണ്‌.

 ഷൈമോന്‍ തോട്ടുങ്കല്‍

Comments