കെ. സി. സി. എന്‍. സി. ആഭിമുഖ്യത്തില്‍ സനോസയില്‍ നടത്തിയ കപ്പിള്‍സ്‌ നൈറ്റ്‌ ഉജ്ജ്വലമായി

posted Mar 4, 2011, 9:24 PM by Knanaya Voice   [ updated Mar 5, 2011, 3:39 AM by Unknown user ]
സനോസ (കാലിഫോര്‍ണിയ): കെ. സി. സി. എന്‍. സി. യുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരുന്ന 'കപ്പിള്‍സ്‌ നൈറ്റ്‌'  ഈ വര്‍ഷം സനോസയിലെ 5-ാം വാര്‍ഡിന്റെ നേതൃത്വത്തില്‍ യൂണിയന്‍ സിറ്റിയിലുള്ള ക്രൌണ്‍ പ്ളാസാ ഹോട്ടലില്‍ വച്ച് ഫെബ്രുവരി 26 ന് നടന്നു. വിവിധ കലാപരിപാടികളും ഗെയിംസും ഡിന്നര്‍ പാര്‍ട്ടിയും അടങ്ങുന്ന ഈ ഇവെന്റില്‍ ഏകദേശം 60 ക്നാനായ കപ്പിള്‍സ് പങ്കെടുത്തു. നവ ദമ്പതിമാര്‍ തൊട്ട് റിട്ടയേര്‍ഡ് ആയ ദമ്പതികള്‍ വരെ ഒന്നിച്ച് അണിനിരന്ന ഈ Couples Night  ന് രാജുവും വത്സാ രാജു ചെമ്മാചേരിലും നേതൃത്വം കൊടുത്തു.
 
കെ. സി. സി. എന്‍. സി. പ്രസിഡന്റ് ഫിലിപ്പ് തറയില്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ താര സ്റ്റീഫന്‍ മാനേലില്‍ സ്വാഗതവും, ത്രേസ്യാമ്മ ഫിലിപ്പ് മഞ്ഞാങ്കല്‍ കൃതജ്ഞതയും രേഖപ്പെടുത്തി. സൌത്ത് ഇന്ത്യനും, നോര്‍ത്ത് ഇന്ത്യനും , അമേരിക്കനും വേഷങ്ങളില്‍ എത്തിയ കപ്പിള്‍സ് എന്‍ട്രന്‍സ് ഡാന്‍സില്‍ പാട്ടിനൊപ്പം ചുവടുവെയ്ക്കുകയും., ചിലര്‍ പ്രണയ ഗാനങ്ങള്‍ ആടിയും പാടിയും ഹാളില്‍ പ്രവേശിച്ചു. തുടര്‍ന്ന് നടന്ന ചിരിയരങ്ങില്‍ തോമസ് മരുതനാടിയില്‍, ജോയ് വാലയില്‍, ഫിലിപ്പ് തറയില്‍, സ്റ്റീഫന്‍ മരുതനാടിയില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു. സ്റ്റീഫന്‍ മരുതനാടിയില്‍, ജയിംസ് കുന്നത്തുശ്ശേരില്‍ എന്നിവരുടെ സംഗീതം പരിപാടിക്ക് കൊഴുപ്പേകി. നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് (കെ.സി.സി.എന്‍.എ) യുടെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നോര്‍ത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജിസ്മോള്‍ പുതുശ്ശേരിയെ യോഗത്തില്‍ അനുമോദിച്ചു. കപ്പിള്‍സിനെ പങ്കെടുപ്പിച്ച് നടത്തിയ വിവിധ ഗെയിംസിന് റോസമ്മ തോമസ് മരുതനാടിയില്‍, താര സ്റ്റീഫന്‍ മാവേലില്‍, സുനു, വിവിന്‍ ഓണശ്ശേരില്‍ എന്നിവര്‍ നേതൃത്വം കൊടുത്തു.
 
വിവിധ ഗെയിംസിനു ബിനോയ് ചേന്നാട്ട്, അനില്‍ കണ്ടാരപ്പള്ളില്‍, മോളി ജോണ്‍സണ്‍ പുരയംപള്ളില്‍, ശീതള്‍ അഭിലാഷ് മരോടിക്കൂട്ടത്തില്‍, മാഗി ജിജോ ചെമ്മാച്ചേരില്‍, ജാസ്മിന്‍ ടോമി വടുതല എന്നിവര്‍ സമ്മാനത്തിന് അര്‍ഹരായി. ബെസ്റ്റ് കപ്പിള്‍സ് ആയി റോസമ്മ തോമസ് മരുതനാടിയും, ബെസ്റ്റ് ടാലന്റഡ് ആയി സ്നേഹ ടോണി വട്ടമറ്റത്തെയും, ബെസ്റ്റ് ഡ്രസ്സ് കോഡിനു ഷൈനി ആന്റണി ഇല്ലിക്കാട്ടില്‍, ഫസ്റ്റ് പാര്‍ട്ടിസിപേറ്റ് ആയി ഷിബ ജിപ്സണ്‍ പുരയംപള്ളില്‍ എന്നിവര്‍ കെ. സി. എസി. എന്‍. സി. ഭാരവാഹികള്‍ സമ്മാനദാനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് നടന്ന DJ യില്‍ എല്ലാ ദമ്പതിമാരും ആവേശത്തോടെ ചുവടുകള്‍ വെച്ച. കെ. സി. സി. എന്‍. സി 5-ാം വാര്‍ഡ് പ്രതിനിധി വിവിന്‍ ഓണശ്ശേരിലിന്റെ കൃതജ്ഞതയോടെ സമ്മേളനം അവസാനിച്ചു.
 
 
വിവിന്‍ ഓണശ്ശേരില്‍
Comments